ജർമ്മനിയുടെ പ്രസിഡന്റായി വീണ്ടും Frank-Walter Steinmeier

ജര്‍മ്മനിയുടെ പ്രസിഡന്റായി തുടര്‍ച്ചയായി രണ്ടാം തവണയും Frank-Walter Steinmeier. ഞായറാഴ്ച ചേര്‍ന്ന് പ്രത്യേക പാര്‍ലമെന്ററി അസംബ്ലിയാണ് അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് കൂടി Steinmeier-നെ പ്രസിഡന്റായി നിയോഗിക്കാന്‍ തീരുമാനമെടുത്തത്. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പിനെ പിന്തുണച്ചു.

ജര്‍മ്മനിയുടെ പ്രസിഡന്റ് എന്നത് ഇന്ത്യ, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ക്ക് സമാനമായി ഔപചാരികമായ സ്ഥാനമാണ്. ജര്‍മ്മനിയില്‍ ചാന്‍സലര്‍ ആണ് സര്‍ക്കാരിനെ നയിക്കുന്നതും, തീരുമാനങ്ങളുടെ അവസാന വാക്കും. പ്രസിഡന്റിന് പക്ഷേ ചില പ്രത്യേക വിവേചനാധികാരങ്ങളുണ്ട്.

ജര്‍മ്മനിയുടെ അധോസഭ, 16 സംസ്ഥാനങ്ങളിലെയും പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് 66-കാരനായ Steinmeier-നെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനാണ് അദ്ദേഹം. നേരത്തെ 2005-2009, 2013-17 കാലഘട്ടങ്ങളില്‍ ജര്‍മ്മനിയുടെ വിദേശകാര്യ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ഈയിടെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയതും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ്. തുടര്‍ന്ന് പുതിയ താല്‍ക്കാലിക ചാന്‍സലറായി Olaf Scholz അധികാരമേല്‍ക്കുകയും ചെയ്തു. അതേസമയം അധികാരം ഔദ്യോഗികമായി ലഭിക്കാന്‍ മറ്റ് പാര്‍ട്ടികളുടെ കൂടി പിന്തുണ നേടിയെടുക്കാന്‍ അദ്ദേഹവും സോഷ്യല്‍ ഡെമോക്രാറ്റ്‌സും ശ്രമം തുടരുകയാണ്. അതിന് സാധിച്ചില്ലെങ്കില്‍ രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടന്നേക്കും.

Share this news

Leave a Reply

%d bloggers like this: