നിരപരാധികളുടെ കൂട്ടക്കൊല: റഷ്യൻ അധിനിവേശത്തിൽ കൊല്ലപ്പെട്ടത് നിരവധി സാധാരണക്കാർ, പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ട് വിറങ്ങലിച്ച് യുക്രേനിയൻ ജനത.

വ്‌ളാഡിമിർ പുടിന്റെ യുദ്ധ പ്രഖ്യാപനം യുക്രൈനിലുടനീളം വ്യോമാക്രമണത്തോടെ ആരംഭിച്ചപ്പോൾ, നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെയും പ്രിയപെട്ടവരുടെയും മൃതദേങ്ങൾക്കു മുന്നിൽ വിലപിക്കുന്ന ആളുകളുടെ ഹൃദയഭേദകമായ കാഴ്ച അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു.

കുറഞ്ഞത് 137 സിവിലിയന്മാരെങ്കിലും ഇതിനകം കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട് – എന്നാൽ പൂർണ്ണ തോതിലുള്ള അധിനിവേശത്തിനിടയിൽ ഈ എണ്ണം വളരെയധികം ഉയരാനാണ്‌ സാധ്യത.

ഇന്നലെ നടന്ന ഒരാക്രമണത്തിൽ, പുടിന്റെ സൈന്യം ഒരു അപ്പാർട്ട്മെന്റ് ബ്ലോക്ക് മൊത്തമായി തകർത്തു – നിരവധി താമസക്കാർക്ക് പരിക്കേൽക്കുകയും 15 വയസ്സുള്ള ഒരു ആൺകുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു.

“ഇത് ഒരു തുടക്കം മാത്രമാണ് – ഒരു വലിയ രണ്ടാം തരംഗം വരാനിരിക്കുന്നതായി ഞങ്ങൾക്ക് രഹസ്യാന്വേഷണ റിപ്പോർട്ട് ഉണ്ട്,” യുക്രേനിയൻ സൈനിക വൃത്തങ്ങൾ പറഞ്ഞു.

“ബോംബുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഒന്നിലധികം ആക്രമണങ്ങൾ ഉണ്ടാകും – തലസ്ഥാനമായ കീവിലെത്തുമ്പോൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ആക്രമണമുണ്ടാകുമോ എന്നതാണ് നിലവിലത്തെ ആശങ്ക “

UN Refugee വിഭാഗത്തിന്റെ മേധാവി ഫെലിപ്പോ ഗ്രാൻഡി
അക്രമത്തിൽ നിന്ന് രക്ഷപെടാൻ പലായനം ചെയ്യുന്നവർക്കായി അതിർത്തികൾ തുറന്നിടാൻ അയൽ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു.

“സാധാരണക്കാർക്ക് മനുഷ്യത്വപരമായ അവകാശങ്ങൾ വലിയ അളവിൽ നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് യുദ്ധം സൃഷ്ടിക്കുന്നത്.. യുദ്ധത്തിൽ വിജയികളില്ല, എന്നാൽ എണ്ണമറ്റ ജീവിതങ്ങൾ ഛിന്നഭിന്നമാകും,”ഗ്രാൻഡി കൂട്ടിച്ചേർത്തു:

“സിവിലിയൻ ജീവിതങ്ങളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും എല്ലായ്‌പ്പോഴും സംരക്ഷിക്കപ്പെടാനുള്ള നടപടികൾ ഉണ്ടാവണമെന്നും അദ്ദേഹം പ്രത്യാശിച്ചു.

Share this news

Leave a Reply

%d bloggers like this: