അയർലണ്ട് മലയാളി കോര സി. തോമസിന്റെ മാതാവ് നിര്യാതയായി

അയര്‍ലണ്ട് മലയാളിയായ കോര സി. തോമസിന്റെ മാതാവും, മാങ്ങാനം കാഞ്ഞിരത്തറയിലായ ചെമ്പകശ്ശേരില്‍ പരേതനായ തോമസ് കുരുവിളയുടെ ഭാര്യയുമായ ശോശാമ്മ തോമസ് (90) നിര്യാതയായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് സ്വന്തം വീട്ടില്‍ വച്ച് ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിയോഗം. പൊന്‍പള്ളി തേക്കുങ്കലായ പുത്തന്‍പറമ്പില്‍ കുടുംബാഗമാണ്.

സംസ്‌കാരം 21-03-2022 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം 3.30-ന് മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മ പള്ളിയില്‍.

കോര സി. തോമസ്, ഡബ്ലിന്‍ സ്റ്റിലോര്‍ഗനില്‍ TICO Ltd കമ്പനിയില്‍ മുന്‍ ഉദ്യോഗസ്ഥനും, ഭാര്യ സിസിലി കോര, സെന്റ് വിന്‍സന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ റിട്ടയേഡ് ക്ലിനിക്കല്‍ നഴ്‌സ് മാനേജരും, ഐറിഷ് കള്‍ച്ചറല്‍ അസോസിയേഷന്റെ (ICA) മുന്‍ വൈസ് പ്രസിഡന്റുമാണ്.

മറ്റ് മക്കള്‍: കുരുവിള തോമസ്, ജോര്‍ജ്ജ് തോമസ്, കോശി തോമസ്, ഷേര്‍ളി തോമസ്.

മറ്റ് മരുമക്കള്‍: മറിയാമ്മ കുരുവിള, മിനി ജോര്‍ജ്ജ്, വത്സമ്മ കോശി, പ്രസാദ് കുന്നേല്‍ മണര്‍കാട്.അയർലണ്ട് മലയാളി കോര സി. തോമസിന്റെ മാതാവ് നിര്യാതയായി

comments

Share this news

Leave a Reply

%d bloggers like this: