നോർത്ത് ഡബ്ലിനിൽ ഒരാൾ വെടിയേറ്റ് മരിച്ചു. ഇന്ന് പുലർച്ചെ ഫിൻഗ്ലാസ്സിലെ Deanstown Avenue-വിലാണ് സംഭവം. 20-ലേറെ പ്രായമുള്ള പുരുഷനാണ് കൊല്ലപ്പെട്ടത്.
രാവിലെ 4.30-ഓടെയാണ് ഗാർഡയും അടിയന്തര രക്ഷാ സേനയും വിവരമറിഞ്ഞ് സ്ഥലത്തെത്തുന്നത്. വെടിയുണ്ട ശരീരത്തിൽ ഏറ്റ നിലയിൽ കണ്ടെത്തിയ ചെറുപ്പക്കാരൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
മൃതശരീരം പോസ്റ്റ് മോർട്ടം ചെയ്ത ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും. സംഭവത്തിൽ അന്വേഷണം ആരംഭിച്ച ഗാർഡ, ഇതിനെ പറ്റി എന്തെങ്കിലും വിവരമുള്ളവർ തങ്ങളെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു.
Finglas Garda Station on 01 666 7500
Garda Confidential Line on 1800 666 111