അടുത്ത തിരഞ്ഞെടുപ്പിന് ശേഷം അയർലണ്ടിലെ TD-മാരുടെ എണ്ണം വർദ്ധിപ്പിക്കാൻ നീക്കം

അയർലൻഡിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് അടുത്ത പൊതു തിരഞ്ഞെടുപ്പിന് ശേഷം TD-മാരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള തിരഞ്ഞെടുപ്പ് പരിഷ്കരണ ബില്ലിലെ ഭേദഗതിക്ക് ഇന്നലെ മന്ത്രിസഭ അംഗീകാരം നൽകി.

പാർലമെന്റിൽ നിലവിൽ 160 TD മാരാണുള്ളത് ഇതിൽ നിന്നും കുറഞ്ഞത് ഒമ്പത് സീറ്റുകളുടെ വർദ്ധനയാണ് ആവശ്യമെന്ന് ബില്ലിൽ സൂചിപ്പിക്കുന്നത് .ജനസംഖ്യാ വർദ്ധനയുമായി ബന്ധപ്പെട്ട് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ പുറത്തു വന്നതിന് ശേഷമാണ് ഭേദഗതി ആവശ്യപ്പെട്ട് ഹൗസിങ് മിനിസ്റ്റർ Darragh O’Brien മെമ്മോ കാബിനറ്റിൽ കൊണ്ടുവന്നത്.

അടുത്ത സെൻസസ് ഡാറ്റ പുറത്തുവന്നാലുടൻ അന്തിമ സീറ്റുകളുടെ എണ്ണം തീരുമാനിക്കും.
നിലവിൽ, അയർലണ്ടിൽ 39 നിയോജകമണ്ഡലങ്ങളുണ്ട്, 20,000 മുതൽ 30,000 വരെ ആളുകൾക്ക് കുറഞ്ഞത് ഒരു ടിഡി എങ്കിലും ഉണ്ടായിരിക്കണമെന്നാണ് ഐറിഷ് ഭരണഘടന അനുശാസിക്കുന്നത്. പുതിയ ഭേതഗതി വന്നാൽ അധിക സീറ്റുകൾ ഉൾക്കൊള്ളാൻ നിയോജക മണ്ഡലങ്ങൾ പുനർനിർണയിക്കേണ്ടി വരാനാണ് സാധ്യത.

കഴിഞ്ഞ വർഷം, അയർലണ്ടിന്റെ ജനസംഖ്യ 1851 ന് ശേഷം ആദ്യമായി അഞ്ച് ദശലക്ഷത്തിലേക്ക് ഉയർന്നിരുന്നു. ഈ വർഷത്തെ സെൻസസ് ഡാറ്റ പുറത്തുവന്നാൽ ജനസംഖ്യാ ഇനിയും വർധിക്കാനാണ് സാധ്യതയെന്നും വിദഗ്ദ്ധർ കണക്കുകൂട്ടുന്നു.

രാജ്യത്തിന് പുറത്തുള്ള അഥവാ ഐറിഷ് പൗരന്മാരല്ലാത്തവരിൽ നിന്നുള്ള സംഭാവനകൾ അയർലണ്ടിലെ തെരഞ്ഞെടുപ്പുകളെയും രാഷ്ട്രീയ പ്രക്രിയകളെയും സ്വാധീനിക്കാൻ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന 2022ലെ ഇലക്ടറൽ റിഫോം ബില്ലിലും 1997ലെ ഇലക്ടറൽ ആക്ടിലും വരുത്തിയ ഭേദഗതികളും മന്ത്രിസഭ ഇന്നലെ അംഗീകരിച്ചു.

Share this news

Leave a Reply

%d bloggers like this: