ഗോൾവേയിൽ 100 മില്യൺ യൂറോയുടെ വിപുലീകരണം നടത്താൻ Boston Scientific; 300 പേർക്ക് ജോലി നൽകും

ഗോള്‍വേയിലെ തങ്ങളുടെ ക്യാംപസില്‍ 100 മില്യണ്‍ യൂറോ മുടക്കി 300 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ കമ്പനിയായ Boston Scientific. Ballybrit ക്യാംപസില്‍ നിലവിലുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിലൂടെ അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കുമെന്നാണ് കമ്പനി അറിയിക്കുന്നത്. നിലവിലെ ഫാക്ടറി കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനുള്ള നടപടികള്‍ കമ്പനി ഈയിടെ കൈക്കൊണ്ടിരുന്നു.

കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഗോള്‍വേയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി, വര്‍ഷം 40 ലക്ഷത്തിലേറെ മെഡിക്കല്‍ ഉപകരണങ്ങളാണ് ലോകമെമ്പാടും കയറ്റിയയ്ക്കുന്നത്. ഹാര്‍ട്ട് സ്റ്റെന്റ്‌സ്, വാല്‍വ്‌സ്, വാസ്‌കുലാര്‍ ബലൂണ്‍സ്, ഈസോഫാഗല്‍ സ്റ്റെന്റ്‌സ് എന്നിവയെല്ലാം ഇതില്‍പ്പെടുന്നു.

ഹൃദ്രോഗികള്‍, ഞരമ്പ് സംബന്ധമായ രോഗങ്ങളുള്ളവര്‍, ഈസോഫാഗല്‍ കാന്‍സര്‍ ബാധിച്ചവര്‍, സ്‌ട്രോക്ക് വരാന്‍ സാധ്യതയുള്ളവര്‍ മുതലായവര്‍ക്കുള്ള ഉപകരണങ്ങളാണ് ഭൂരിഭാഗവും.

ഗോള്‍വേ, ക്ലോണ്‍മെല്‍, കോര്‍ക്ക് എന്നിവിടങ്ങളിലായി 6,500-ഓളം പേര്‍ നിലവില്‍ Boston Scientific- ജോലി ചെയ്യുന്നുണ്ട്. രാജ്യത്ത് ഏറ്റവുമധികം പേര്‍ക്ക് ജോലി നല്‍കുന്ന ലൈഫ് സയന്‍സസ് സ്ഥാപനവുമാണ് Boston Scientific.

comments

Share this news

Leave a Reply

%d bloggers like this: