ലിമെറിക്ക് ബൈബിൾ കൺവെൻഷൻ ‘വിശുദ്ധീകരണ ധ്യാനം 2022’ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കും

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വർഷവും ഓഗസ്റ്റിൽ നടത്തിവരാറുള്ള ലിമെറിക്ക് ബൈബിൾ കൺവെൻഷൻ കോറോണയുടെ നിയന്ത്രണങ്ങൾ മാറിവന്നതോടെ 2022-ൽ പുനരാരംഭിക്കുന്നു.

2022 ഓഗസ്റ്റ് 25,26,27 (വ്യാഴം ,വെള്ളി ,ശനി )തീയതികളിൽ ലിമെറിക്ക്, പാട്രിക്‌സ്‌വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കൺവെൻഷൻ നടക്കുന്നത് .പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ .ഡാനിയേൽ പൂവണ്ണത്തിലാണ്  ഈ വർഷത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത് .മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കൺവെൻഷന്റെ സമയം.

കുട്ടികള്‍ക്കുള്ള ധ്യാനം,സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവയും കൺവെൻഷന്റെ ഭാഗമായി ഉണ്ടായിരിക്കും.

കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
ഫാ.റോബിന്‍ തോമസ് :0894333124സിബി ജോണി (കൈക്കാരന്‍ )087141 8392,അനിൽ ആന്റണി (കൈക്കാരന്‍)0876924225
വാർത്ത : സെബിൻ സെബാസ്റ്റ്യൻ (P.R.O)

Share this news

Leave a Reply

%d bloggers like this: