അയർലണ്ടിൽ ഏതാനും ആഴ്ചകൾക്കിടെ കോവിഡ് വീണ്ടും രൂക്ഷമായേക്കും; മുന്നറിയിപ്പുമായി WHO

അയര്‍ലണ്ടില്‍ കോവിഡ് ബാധ വീണ്ടും രൂക്ഷമാകുന്നതിന്റെ സൂചനകളുമായി ഇന്നലെ 2,307 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ 8 മണി വരെയുള്ള കണക്കനുസരിച്ച് 435 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 38 പേര്‍ ഐസിയുവിലാണ്.

അടുത്ത നാല് മുതല്‍ ആറ് വരെ ആഴ്ചകള്‍ക്കുള്ളില്‍ അയര്‍ലണ്ടില്‍ കോവിഡിന്റെ അടുത്ത വ്യാപനമുണ്ടാകുമെന്ന് ലോകാരോഗ്യസംഘടന (WHO) പറഞ്ഞിരുന്നു. രോഗം വര്‍ദ്ധിച്ചാല്‍ ആശുപത്രികളിലെ രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും WHO-യുടെ കോവിഡ് പ്രതിരോധത്തിനുള്ള പ്രത്യേക പ്രതിനിധിയായ David Nabarro പറയുന്നു. ഓരോ മൂന്ന് മാസവും കേസുകള്‍ കൂടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

വലിയ രീതിയിലുള്ള നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നിലവില്‍ തീരുമാനമൊന്നുമില്ലെങ്കിലും സ്ഥിരമായി ഫേസ് മാസ്‌ക് ഉപയോഗിക്കണമെന്ന് രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ സംസാരമുണ്ട്. ആശുപത്രികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്നും അഭിപ്രായമുണ്ട്.

നേരത്തെ അയര്‍ലണ്ട് കോവിഡിനെ കൈകാര്യം ചെയ്ത വിധം WHO രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: