Dublin City University-ക്ക് സമീപം 600-ഓളം വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഒരുക്കാനുള്ള പ്ലാനിങ് അപേക്ഷ സമർപ്പിച്ചു

Dublin City University (DCU)-ക്ക് സമീപം 600 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനായി പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള പദ്ധതി പ്ലാനിങ് ബോര്‍ഡിന് സമര്‍പ്പിച്ചു. Santry-യിലെ Shanowen Road-ലുള്ള Shanowen Business Centre, Kaybee House എന്നിവിടങ്ങളിലെ സ്ഥലമാണ് ഇതിനായി ഉപയോഗിക്കാനുദ്ദേശിക്കുന്നത്. DCU-വില്‍ നിന്നും മിനിറ്റുകള്‍ക്കുള്ളില്‍ നടന്നെത്താവുന്ന പ്രദേശമാണിത്.

Strategic Housing Development (SHD) എന്ന നിലയില്‍ Ravenshire Ltd ആണ് പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ നിലവില്‍ ഇവിടെയുള്ള ഏതാനും വ്യാപാരസ്ഥാപനങ്ങളും, വെയര്‍ഹൗസുകളും പൊളിച്ചുനീക്കേണ്ടിവരും.

72 അപ്പാര്‍ട്ട്‌മെന്റുകളിലായി 593 സ്റ്റുഡന്റ് ബെഡ്ഡുകളും, 88 സ്റ്റുഡിയോകളും നിര്‍മ്മിക്കാനാണ് പദ്ധതി. അഞ്ച് ബ്ലോക്കുകളായി രണ്ട് ബില്‍ഡിങ്ങുകളാണ് നിര്‍മ്മിക്കുക. നാല് മുതല്‍ ആറ് വരെ നിലകളുണ്ടാകും.

നാല് മുതല്‍ എട്ട് വരെ സിംഗിള്‍ ബെഡ്ഡുകളുള്ള സ്റ്റുഡന്റ് അപ്പാര്‍ട്ട്‌മെന്റ് ‘ക്ലസ്റ്റേഴ്‌സ്’ ആണ് ഇവിടെയുണ്ടാകുക. കോമണ്‍ ലിവിങ് റൂം, കിച്ചണ്‍, ഡൈനിങ് ഏരിയ എന്നിവ ഉണ്ടാകും.

ഇതിന് പുറമെ സ്റ്റഡി ഏരിയ, ജിം, സിനിമാ റൂം, ലോഞ്ചുകള്‍, വസ്ത്രം അലക്കാനുള്ള സൗകര്യം എന്നിവയും ഉണ്ടാകും.

വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ സ്ഥലം വേണമെങ്കിലും ഈ പദ്ധതി വലിയ രീതിയിലുള്ളതാണെന്ന് കൗണ്‍സിലറായ Larry O’Toole പ്രതികരിച്ചു. അതിനാല്‍ത്തന്നെ ഇവിടുത്തെ വാടക, പല വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാവുന്നതിലും അധികമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അപേക്ഷയില്‍ ജൂലൈ പകുതിയോടെ പ്ലാനിങ് ബോര്‍ഡ് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.

Share this news

Leave a Reply

%d bloggers like this: