അടിയന്തര ഘട്ടങ്ങളിൽ ഫയർ ഫോഴ്സ് എത്തുന്നില്ല; വാട്ടർഫോർഡിൽ സ്ഥിതി ഗുരുതരം

വാട്ടർഫോർഡിൽ അടിയന്തര ഘട്ടങ്ങളിൽ ഫയർ ഫോഴ്സ് സേവനം ലഭിക്കാത്തതിൽ ആശങ്ക പ്രകടിപ്പിച്ച് കൗൺസിലർ Declan Clune.

ഇവിടെ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്ത കാരണം വളരെ അടിയന്തരമായ സാഹചര്യങ്ങളിൽ പോലും പലപ്പോഴും ഫയർ ഫോഴ്‌സിന് എത്താൻ സാധിക്കുന്നില്ലെന്നും, ഇത് വലിയ സുരക്ഷാ പ്രശ്നമാണെന്നും സ്വതന്ത്ര കൗൺസിലറായ Clune മാസം തോറും നടക്കാറുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. Comeragh പ്രദേശത്താണ് പ്രശനം രൂക്ഷമെന്നും അദ്ദേഹം പറയുന്നു.

ഈയടുത്ത ദിവസങ്ങളിൽ തന്നെ രണ്ടു തവണ ഇത്തരത്തിൽ അവശ്യ സമയത്ത് ഫയർ ഫൈറ്റർമാർ എത്താതിരുന്നിട്ടുണ്ടെന്നും രേഖകൾ തെളിവാക്കി അദ്ദേഹം പറഞ്ഞു. വലിയ തീപിടിത്തം ഉണ്ടാകുമ്പോൾ പോലും രണ്ട് പേർ മാത്രം തീയണയ്ക്കാൻ എത്തുന്ന സ്ഥിതിയാണ്. അതിനാൽ വേറെ സ്റ്റേഷനിൽ നിന്നും ആളുകളെത്താൻ അവർക്ക് കാത്തുനിൽക്കേണ്ടി വരുന്നു. ഇത് സ്ഥിതി ഗുരുതരമാക്കും.

പ്രശ്നപരിഹാരത്തിനായി താൻ ശ്രമം നടത്തിയെങ്കിലും അത് കൗൺസിലർ ഇടപെടേണ്ട വിഷയമല്ലെന്നും, ഉദ്യോഗസ്ഥർ നടപടിയെടുക്കണമെന്നുമാണ് മറുപടി ലഭിച്ചതെന്നും Clune പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: