അയർലണ്ടിൽ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വർദ്ധിച്ചു; സർക്കാർ നയങ്ങൾ കാരണമെന്ന് Social Justice Ireland

ഈയിടെയുണ്ടായ സർക്കാരിന്റെ ബജറ്റ് നടപടികൾ രാജ്യത്തെ പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം വർദ്ധിക്കാൻ കാരണമായതായി Social Justice Ireland. സർക്കാർ നയങ്ങൾ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാനോ, സമൂഹത്തെ മെച്ചപ്പെടുത്താനോ ഉപകരിക്കുന്നില്ലെന്നും പുതുതായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ Social Justice Ireland പറയുന്നു.

2022 ബജറ്റിൽ വരുത്തിയ ടാക്സ് മാറ്റങ്ങളാണ് ഇത്തരത്തിൽ പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കാൻ കാരണമായതെന്ന് സാമ്പത്തിക വിദഗ്ദ്ധയായ Colette Bennett പറയുന്നു. ആഴ്ചയിൽ 2.96 യൂറോയും, വർഷം 154 യൂറോയും ആണ് അന്തരം വർദ്ധിച്ചതെന്നും അവർ വ്യക്തമാക്കുന്നു.

നിലവിൽ ആഴ്ചയിൽ 975 യൂറോ ആണ് ആകെ അന്തരം. അതായത് വർഷം 50,800 യൂറോ. 2014-22 കാലഘട്ടത്തിൽ 30 യൂറോ ആണ് അന്തരം വർദ്ധിച്ചത്.

ഇതിനു പുറമെ ഇടത്തരം ആളുകളും, ദാരിദ്ര്യം അനുഭവിക്കുന്നവരും തമ്മിലുള്ള അന്തരവും വർദ്ധിച്ചിട്ടുണ്ട്. ജോലി ഉള്ള ആളുകളെ ആളുകളെ ആശ്രയിച്ച് കഴിയുന്ന വീട്ടുകാരെയാണ് ഇടത്തരം എന്ന് പറയുന്നത്. ജോബ് സീക്കർ അലവൻസിൽ കഴിയുന്നവരെയാണ് ദരിദ്രരായി കണക്കാക്കുന്നത്. ഇവർ തമ്മിലുള്ള അന്തരം 2014-2022 കാലഘട്ടത്തിൽ 21 യൂറോ വർദ്ധിച്ച് നിലവിൽ വർഷം 1,070 യൂറോ ആയിട്ടുണ്ട്.

അതേസമയം ഈ അന്തരം സർക്കാർ നയങ്ങളുടെ ഭാഗമായി 2021-22 കാലഘട്ടത്തിൽ 16% കുറഞ്ഞിട്ടുമുണ്ട്. ക്രിസ്മസ് ബോണസ് കൃത്യമായി നൽകിയതും, വ്യക്തിഗതമായ ഇൻകം ടാക്സ്, വെൽഫെയർ പെയ്മെന്റ് എന്നിവയിൽ മാറ്റം വരുത്താത്തതുമാണ് ഇതിനു കാരണം.

Share this news

Leave a Reply

%d bloggers like this: