അയർലണ്ടിലെ കമ്പനികളുടെ വരുമാനം ഇരട്ടിയായി; ജോലിക്കാർക്ക് ശമ്പളം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ട്

അയര്‍ലണ്ടിലെ കമ്പനികളുടെ വരുമാനം കഴിഞ്ഞ വര്‍ഷം ഇരട്ടിയിലധികം വര്‍ദ്ധിച്ചതായി Adare Human Resource Management പ്രസിദ്ധീകരിച്ച HR Barometer Report. 2020-ല്‍ 8% ആയിരുന്ന വരുമാനവര്‍ദ്ധന, 2021-ല്‍ 18% ആയി. ഈ വര്‍ഷം അത് 18.2% ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് വര്‍ഷം മുമ്പ് Adare Human Resource Management കണക്ക് ലഭ്യമാക്കാന്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ഇത്രയും വലിയ വര്‍ദ്ധന ഉണ്ടാകുന്നത്.

വരുമാനം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം പുതിയ കമ്പനികളില്‍ മികച്ച വരുമാനം ലഭിക്കുന്നു എന്നതാണെന്ന് രാജ്യത്തെ 56% കമ്പനികളും പറയുന്നു. കരിയറിലെ ഉയര്‍ച്ച, ജോലി-സ്വകാര്യ ജീവിതം എന്നിവ ബാലന്‍സ് ചെയ്ത് കൊണ്ടുപോകാന്‍ സാധിക്കുക എന്നിവയിലൂടെയും ജോലിക്കാര്‍ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക വഴി കമ്പനികളെ കൂടുതല്‍ ബിസിനസ് ചെയ്യാനും, മികച്ച വരുമാനം നേടാനും സഹായിക്കുന്നു.

ഈ സാഹചര്യത്തില്‍ അയര്‍ലണ്ടിലെ പകുതിയിലേറെ (54%) കമ്പനികളും തങ്ങളുടെ ജോലിക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കുകയോ, ഉടന്‍ വര്‍ദ്ധിപ്പിക്കാനിരിക്കുകയോ ആണ്. ശരാശരി 5.3% ശമ്പളവര്‍ദ്ധന ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

50-ല്‍ താഴെ മാത്രം ജോലിക്കാരുള്ള ചെറിയ കമ്പനികളിലെ ശമ്പളവര്‍ദ്ധന 6.6% ആയേക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ 10-ല്‍ ആറ് ചെറിയ കമ്പനികളും ഈ നിരക്കില്‍ ശമ്പളം വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ്.

അതേസമയം ശമ്പളവര്‍ദ്ധനയില്‍ മാത്രമല്ല കാര്യമെന്നും, ബിസിനസ് കള്‍ച്ചര്‍ എന്നത് പ്രാധാന്യമേറിയതാണെന്നും Adare Human Resource Management മാനേജിങ് ഡയറക്ടറായ Sarah Fagan പറയുന്നു. ജോലിക്കാരുടെ വിജയം, കരിയറിലെ ഉയര്‍ച്ച എന്നിവയും അംഗീകരിക്കപ്പെടണം. സാമ്പത്തികമല്ലാത്ത സഹായങ്ങളും, അംഗീകാരങ്ങളും കമ്പനികള്‍ ജോലിക്കാര്‍ക്ക് നല്‍കണം. ജോലിക്കാരുടെ പ്രവൃത്തിപരിചയം എന്നതും വളരെ പ്രാധാന്യത്തോടെ, കമ്പനിയുടെ സ്വത്ത് എന്ന നിലയില്‍ കാണേണ്ട കാര്യമാണ്.

ഫ്‌ളക്‌സിബിളായ ജോലിസമയം എന്നതാണ് കഴിഞ്ഞ 12 മാസത്തിനിടെ തൊഴില്‍മേഖലയിലുണ്ടായ പ്രധാന മാറ്റമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: