ലിമറിക്കിൽ 80 പേർക്ക് ജോലി നൽകാൻ ഹെൽത്ത് സർവീസ് കമ്പനിയായ Legato Health Technologies

പ്രമുഖ ഹെല്‍ത്ത് സര്‍വീസ് കമ്പനിയായ Legato Health Technologies, ലിമറിക്കില്‍ 80 പേര്‍ക്ക് കൂടി ജോലി നല്‍കാനൊരുങ്ങുന്നു. ഇതോടെ അടുത്ത വര്‍ഷം വേനല്‍ക്കാലത്തോടെ 200 പേര്‍ക്ക് കൂടി കമ്പനിയില്‍ ജോലി ലഭിക്കും.

കഴിഞ്ഞ സെപ്റ്റംബറിലാണ് Legato Health Technologies അയര്‍ലണ്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 120 പേരെ ജോലിക്കെടുക്കാനാണ് ഉദ്ദേശിക്കുന്നത്.

ലിമറിക്കിലെ നാഷണല്‍ ടെക്‌നോളജി പാര്‍ക്കിലുള്ള തങ്ങളുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററിലാണ് കമ്പനി 80 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. ആരോഗ്യമേഖലയെ മുന്നോട്ട് നയിക്കുന്ന തരത്തില്‍ ശാസ്ത്രസാങ്കേതികവിദ്യയും, എഞ്ചിനീയറിങ്ങും ഉപയോഗപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് തങ്ങളുടെ AI (artificial intelligence) and data-analytics solutions ആണെന്നാണ് കമ്പനി പറയുന്നത്. ഈ പദ്ധതിയെ IDA Ireland വഴി സര്‍ക്കാരും പിന്തുണയ്ക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: