ഗ്രൂപ്പിൽ ഇനി 512 പേരെ വരെ ചേർക്കാം, അംഗങ്ങൾ അയയ്ക്കുന്ന മെസേജ് അഡ്മിന് ഡിലീറ്റ് ചെയ്യാം; പുത്തൻ മാറ്റങ്ങളുമായി വാട്സാപ്പ്

ഗ്രൂപ്പില്‍ അയയ്ക്കാവുന്ന ഫയലിന്റെ സൈസ് വര്‍ദ്ധിപ്പിക്കുക, ഗ്രൂപ്പിലെ അംഗങ്ങള്‍ അയയ്ക്കുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അധികാരം നല്‍കുക എന്നിങ്ങനെ പുതിയ മാറ്റങ്ങളുമായി വാട്‌സാപ്പിന്റെ അപ്‌ഡേഷന്‍. ഒപ്പം ഗ്രൂപ്പിലെ പരമാവധി അംഗങ്ങളുടെ എണ്ണം 256-ല്‍ നിന്നും 512 ആക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

വാട്‌സാപ്പ് ഈയിടെ കൊണ്ടുവന്ന അപ്‌ഡേഷനില്‍ മെസേജുകള്‍ക്കുള്ളില്‍ തന്നെ ഇമോജികള്‍ റിപ്ലൈ ആയി നല്‍കാനുള്ള സൗകര്യമുണ്ട് (ഫേസ്ബുക്കിന് സമാനമായി). ഇത് വരുന്ന ആഴ്ചകളില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ കൂടി വരുത്താനൊരുങ്ങുകയാണ് കമ്പനി:

  1. ഗ്രൂപ്പിലെ പരമാവധി അംഗങ്ങളുടെ എണ്ണം 256-ല്‍ നിന്നും 512 ആക്കും. ഇതോടെ ഒരേ കാര്യത്തിനായി പല ഗ്രൂപ്പുകള്‍ ഉണ്ടാക്കേണ്ട സാഹചര്യം മാറും.
  2. ഗ്രൂപ്പിലെ അംഗങ്ങള്‍ അയയ്ക്കുന്ന മെസേജ് തെറ്റാണെന്നോ, കുഴപ്പം പിടിച്ചതാണെന്നോ കണ്ടാല്‍ അഡ്മിന് ആ മെസേജ് ഡിലീറ്റ് ചെയ്യാം. ഇതോടെ ഗ്രൂപ്പില്‍ ആര്‍ക്കും പിന്നീട് ആ മെസേജ് കാണാന്‍ സാധിക്കില്ല.
  3. വാട്‌സാപ്പിലൂടെ അയയ്ക്കാവുന്ന ഫയലിന്റെ പരമാവധി സൈസ് 2 ജിബി ആക്കും. നിലവില്‍ ഇത് 100 എംബി ആണ്.
  4. വാട്‌സാപ്പ് വോയ്‌സ് കോളില്‍ ഒരേ സമയം 32 പേര്‍ക്ക് വരെ ഇനി പങ്കെടുക്കാം. നിലവില്‍ ഇത് 8 പേരാണ്.
Share this news

Leave a Reply

%d bloggers like this: