ഭൂമിക്കടിയിലെ അറയിൽ കഞ്ചാവ് വളർത്തൽ; ഗോൾവേയിൽ രണ്ട് പേർ അറസ്റ്റിൽ

ഭൂമിക്കടിയിലെ അറയില്‍ ഒളിപ്പിച്ച് വളര്‍ത്തിയ 70,300 യൂറോ വിലവരുന്ന കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഗോള്‍വേയിലെ Dunmore-ലുള്ള ഒരു വീട്ടില്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനിലാണ് അണ്ടര്‍ഗ്രൗണ്ട് സംവിധാനത്തില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതായി കണ്ടെത്തിയത്.

ഇവിടെ നിന്നും ഒരു പുരുഷനെയും, സ്ത്രീയെയും അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു. അറസ്റ്റിലായ സ്ത്രീക്ക് 60-ലേറെയും, പുരുഷന് 30-ലേറെയും പ്രായമുണ്ട്.

പിടിച്ചെടുത്തതില്‍ 52,800 യൂറോ വിലവരുന്ന കഞ്ചാവ് ചെടികളും, 11,500 യൂറോ വിലയുള്ള കഞ്ചാവ് ഹെര്‍ബും പെടും.

സംഭത്തിന്റെ തുടര്‍ച്ചയായി ഗോള്‍വേ നഗരത്തില്‍ അന്ന് വൈകുന്നേരത്തോടെ നടത്തിയ തെരച്ചിലില്‍ 6,000 യൂറോ വിലവരുന്ന കഞ്ചാവ് പിടിച്ചെടുത്തു.

മയക്കുമരുന്ന് നിര്‍മ്മാണം, വിതരണം എന്നിവയ്ക്ക് തടയിടുന്നതിനായുള്ള Operation Tara-യുടെ ഭാഗമായായിരുന്നു പരിശോധനകള്‍.

comments

Share this news

Leave a Reply

%d bloggers like this: