ഡബ്ലിനിൽ സോഷ്യൽ ഹൗസിങ്ങിനായി 532 വീടുകൾ വിട്ടുനൽകാൻ ഡെവലപ്പർമാരായ Gerry Gannon Properties

ഡബ്ലിനില്‍ 532 വീടുകള്‍ സോഷ്യല്‍, അഫോര്‍ഡബിള്‍ ഹൗസിങ് പദ്ധതി വഴി നല്‍കാന്‍ ഭവനനിര്‍മ്മാണക്കമ്പനിയായ Gerry Gannon Properties. ഏകദേശം 243 മില്യണ്‍ യൂറോ വിലവരുന്ന വീടുകള്‍ സിറ്റി, കൗണ്ടി കൗണ്‍സിലുകള്‍ക്കായി ഇത്തരത്തില്‍ കൈമാറുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

രാജ്യത്ത് ഇതാദ്യമായാണ് ഇത്രയും വീടുകള്‍ ഒരു കമ്പനി ഈ പദ്ധതി വഴി ലഭ്യമാക്കുന്നത്. നിര്‍മ്മിക്കുന്ന വീടുകളില്‍ ഇത്രയെണ്ണം സോഷ്യല്‍ ഹൗസിങ്ങിനായി ലഭ്യമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമാണ് Part V social housing regime എന്നറിയപ്പെടുന്ന പദ്ധതി.

1.15 ബില്യണ്‍ യൂറോ ചെലവിട്ട് Gerard Gannon Properties നടപ്പിലാക്കാനിരിക്കുന്ന വമ്പന്‍ പ്രോജക്ടില്‍ 532 വീടുകളാണ് സോഷ്യല്‍ ഹൗസിങ്ങിനായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ പ്രോജക്ട് പ്ലാനിങ് ബോര്‍ഡ് അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. Strategic Housing Development (SHD) രീതിയില്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലാകും ഇതിന്റെ നിര്‍മ്മാണം.

നോര്‍ത്ത് ഡബ്ലിനിലെ Belcamp-ലുള്ള Malahide Road-ലെ Belcamp Hall-ലാണ് വിവിധോദ്ദേശ്യത്തിന് ഉപയോഗിക്കാവുന്ന 2,527 കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ 532 വീടുകള്‍ സോഷ്യല്‍ ഹൗസിങ്ങിന് നല്‍കുന്ന പക്ഷം പദ്ധതിക്ക് അനുമതി എളുപ്പമാകുമെന്നാണ് കരുതുന്നത്. Dublin City Council, Fingal County Council എന്നിവയുടെ ഉടമസ്ഥതയിലാണ് ഈ സ്ഥലം.

273 അപ്പാര്‍ട്ട്‌മെന്റുകള്‍ സോഷ്യല്‍ ഹൗസിങ്ങായി 129.4 മില്യണ്‍ യൂറോയ്ക്ക് സിറ്റി കൗണ്‍സിലിന് വില്‍ക്കാനാണ് നീക്കം. അതേസമയം ഈ വിലയ്ക്ക് പിന്നീട് മാറ്റം വന്നേക്കാമെന്നും പ്രൊപ്പോസലില്‍ പറയുന്നു.

ഒരു ത്രീ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് ഏകദേശം 779,100 യൂറോ വിലയാണ് ഇട്ടിരിക്കുന്നത്. ടു ബെഡ്‌റൂം ആണെങ്കില്‍ വില 539,100 യൂറോയും.

ഇതിന് പുറമെ Final County Council-ന് അപ്പാര്‍ട്ട്‌മെന്റുകള്‍, ഡ്യുപ്ലക്‌സുകള്‍, വീടുകള്‍ എന്നിങ്ങനെ 259 യൂണിറ്റുകള്‍ വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. 113.7 മില്യണ്‍ യൂറോയാണ് മൊത്തം വില. ത്രീ ബെഡ് ഫ്‌ളാറ്റിന് ഏകദേശം 577,300 യൂറോയാകും വില.

10 വര്‍ഷത്തിനുള്ളില്‍ പദ്ധതി സാക്ഷാത്കരിക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ആകെ യൂണിറ്റുകളില്‍ 1780 അപ്പാര്‍ട്ട്‌മെന്റുകളും, 473 വീടുകളും, 274 ഡ്യുപ്ലെക്‌സുകളുമുണ്ടാകും.

18 റീട്ടെയില്‍ യൂണിറ്റുകള്‍, മൂന്ന് കഫേ/റസ്റ്ററന്റുകള്‍, രണ്ട് ചൈല്‍ഡ് കെയര്‍ സംവിധാനങ്ങള്‍, ഒരു സ്‌പോര്‍ട്‌സ് ചേഞ്ചിങ് ബില്‍ഡിങ് എന്നിവയും ഇവിടെ നിര്‍മ്മിക്കും.

Share this news

Leave a Reply

%d bloggers like this: