കേരളാ ഹൗസ് മലയാളി ക്ലബ് സംഘടിപ്പിക്കുന്ന കുട്ടികൾക്കുള്ള മലയാളം എഴുത്ത് മത്സരം ജൂൺ 18-ന്

കേരളാ ഹൗസ് ഐറിഷ് മലയാളി ക്ലബ്ബ് സംഘടിപ്പിക്കുന്ന കാര്‍ണിവല്‍ 2022-ന്റെ ഭാഗമായുള്ള മലയാളം എഴുത്ത് മത്സരം ജൂണ്‍ 18-ന്. 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ’10 മലയാളം വാക്കുകള്‍’ എഴുതുകയാണ് മത്സരം. മറ്റൊരു വിഭാഗമായ 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ’14 വാക്കുകള്‍’ എഴുതിക്കൊണ്ട് മത്സരത്തില്‍ പങ്കെടുക്കാം.

ജൂണ്‍ 18-ന് രാവിലെ 10 മണി മുതല്‍ 11 മണി വരെയാണ് മത്സരം നടക്കുക. ലൂക്കനിലെ Promise Lane-ലുള്ള Lucan Youth Centre-ലാണ് പരിപാടി. പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനമുണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിനില: 0877694421
സിന്ധു മെല്‍ബിന്‍: 0870658614

comments

Share this news

Leave a Reply

%d bloggers like this: