ഡബ്ലിനിൽ വെടിവെപ്പിൽ ഒരാൾക്ക് പരിക്ക്; രണ്ടുപേർ അറസ്റ്റിൽ

ഡബ്ലിനില്‍ വെള്ളിയാഴ്ച നടന്ന വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു.

ഫിന്‍ഗ്ലാസിലെ സെന്റ് മാര്‍ഗരറ്റ്‌സ് റോഡില്‍ വൈകിട്ട് 5 മണിയോടെയാണ് വെടിവെപ്പ് നടന്നത്. തുടര്‍ന്ന് ഗാര്‍ഡയും അടിയന്തരരക്ഷാ സേനയും എത്തുകയും, പരിക്കേറ്റയാളെ Mater Hospital-ലേയ്ക്ക് മാറ്റുകയും ചെയ്തു. ഇദ്ദേഹത്തിന് 20-ലേറെ പ്രായമുണ്ട്. പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്നാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് 20-ലേറെ പ്രായമുള്ള മറ്റ് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ഇവരെ ഫിന്‍ഗ്ലാസ് ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.

സംഭവത്തിന് സാക്ഷികളായവരോ, ഇതിനെപ്പറ്റി എന്തെങ്കിലും വിവരമുള്ളവരോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു:
Finglas Garda station on 01-666 7500
Garda Confidential Line on 1800-666 111

comments

Share this news

Leave a Reply

%d bloggers like this: