ഡബ്ലിനിൽ നിന്നും കാണാതായ 17-കാരനെ കണ്ടെത്താൻ ഗാർഡയെ സഹായിക്കാമോ?

ഡബ്ലിനില്‍ നിന്നും കാണാതായ കൗമാരക്കാരനെക്കുറിച്ച് വിവരങ്ങള്‍ നല്‍കി സഹായിക്കാന്‍ പൊതുജനത്തോട് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. ഫിന്‍ഗ്ലാസില്‍ നിന്നും മെയ് 9 തിങ്കളാഴ്ച മുതലാണ് Aaron Donnelly (17)-യെ കാണാതായിരിക്കുന്നത്.

5 അടി 8 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, നീളം കുറഞ്ഞ ബ്രൗണ്‍ തലമുടി, ബ്രൗണ്‍ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ആരോണിനെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍.

കാണാതാകുമ്പോള്‍ ഒരു വെളുത്ത Northface jacket, ബ്ലാക്ക്, ഗ്രേ നിറങ്ങളിലുള്ള Northface tracksuit bottoms, ഗ്രേ നിറത്തിലുള്ള Nike Vapor Max runners എന്നിവയാണ് ഇദ്ദേഹം ധരിച്ചിരുന്നത്.

ആരോണിനെ പറ്റി എന്തെങ്കിലും വിവരം ലഭിച്ചാല്‍ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ഉടന്‍ അറിയിക്കുക:
Finglas Garda Station on 01 666 7500
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: