ക്രാന്തി ലെറ്റർകെന്നി യൂണിറ്റ് ഉക്രൈൻ അഭയാർത്ഥികൾക്കായി സമാഹരിച്ച അവശ്യ സാമഗ്രികൾ കൈമാറി

അയർലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തിയുടെ ലെറ്റർകെന്നി യൂണിറ്റ് അയർലണ്ടിലെ ഉക്രൈയൻ അഭയാർത്ഥികൾക്ക് വേണ്ടി സമാഹരിച്ച അവശ്യ സാമഗ്രികൾ മെയ്‌ 16 തിങ്കളാഴ്ച്ച സെന്റ് കോണൽസ് ക്യാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ചു കൈമാറി.

സഹജീവി സ്നേഹവും കാരുണ്യവും മുഖമുദ്രയാക്കിയ ക്രാന്തിയുടെ പുതിയ യൂണിറ്റായ ലെറ്റർ കെന്നി യൂണിറ്റ് രൂപീകരണം ഇക്കഴിഞ്ഞ മെയ്‌ ദിനത്തിലാണ് നടന്നത്.യുദ്ധവും കെടുതിയും തകർത്തെറിഞ്ഞ ദുരിത ഭാരം പേറി ഭൂജീവിതം മാത്രം പ്രതീക്ഷയാക്കി അയർലണ്ടിൽ എത്തിച്ചേർന്ന ഉക്രൈനികളുടെ ക്ഷേമത്തിനാവശ്യമായ സാമഗ്രികൾ സംഘടിപ്പിക്കുക എന്നത് ആദ്യ ലക്ഷ്യമാക്കി ലെറ്റർകെന്നി യൂണിറ്റ് സമാഹരിച്ച ആവശ്യവസ്തുക്കൾ അഭയാർഥി ക്ഷേമപുനരധിവാസം ഗവണ്മെന്റ്മായി ചേർന്നു ഏകോപിപ്പിക്കുന്ന ഡോനെഗൽ ലോക്കൽ ഡെവലപ്പ്മെന്റ് കമ്പനിക്ക് ക്രാന്തി ലെറ്റർകെന്നി യൂണിറ്റ് മെയ്‌ 16 തിങ്കളാഴ്ച്ച നാലു മണിക്ക് സംഘടിപ്പിച്ച ചടങ്ങിൽ കൈമാറി

ചടങ്ങിൽ മുഖ്യ അഥിതിയായി കൗൺട്ടി കൗൺസിൽ മേയർ ജിമ്മി ക്യാവനയും വിശിഷ്ട അഥിതിയായി കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് അയർലൻഡ് പ്രതിനിധി ഇയാദ് മാഷാലും ഡോനെഗൽ ലോക്കൽ ഡെവലപ്പ്മെന്റ് കമ്പനിക്ക് വേണ്ടി നോറീൻ ഒ’കൈനും സംബന്ധിച്ചു.

യൂണിറ്റ് സെക്രട്ടറി ബിജി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി സജീവ് നാരായൺ സ്വാഗതവും ട്രഷറർ രഘുനാഥ് തെക്കേമഠത്തിൽ കൃതജ്ഞതയും അറിയിച്ചു.

ഡോനെഗൽ ലോക്കൽ ഡെവലപ്പ്മെന്റ് കമ്പനി നന്ദി സൂചകമായി ഒരുക്കിയ ചായ സൽക്കാരത്തിനു ശേഷം ആറു മണിയോടെ ചടങ്ങ് സമാപിച്ചു.

Share this news

Leave a Reply

%d bloggers like this: