ഷാനൺ എയർപോർട്ടിൽ പുതിയ മെയിന്റനൻസ് കേന്ദ്രം തുറന്ന് Ryanair; 200 പേർക്ക് ജോലി നൽകും

ഷാനണ്‍ എര്‍പോര്‍ട്ടില്‍ വമ്പന്‍ മെയിന്റനന്‍സ് കേന്ദ്രം തുറന്നതിലൂടെ 200 പേര്‍ക്ക് ജോലി നല്‍കാന്‍ ഐറിഷ് വിമാനക്കമ്പനിയായ Ryanair. 10 മില്യണ്‍ യൂറോ മുടക്കി നിര്‍മ്മിച്ച കേന്ദ്രം ബുധനാഴ്ചയാണ് പ്രവര്‍ത്തനത്തിനായി തുറന്നത്.

എഞ്ചിനീയര്‍മാര്‍, മെക്കാനിക്കുകള്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ക്കടക്കം ഇവിടെ ജോലി ഒഴിവുണ്ട്.

2026-ഓടെ കമ്പനിയിലെ വിമാനങ്ങളുടെ എണ്ണം 600 ആക്കി ഉയര്‍ത്താനാണ് Ryanair-ന്റെ പദ്ധതി. ഷാനണ്‍ എയര്‍പോര്‍ട്ടിലെ മെയിന്റന്‍സ് കേന്ദ്രം അതിന് ഉപോദ്ബലകമായി പ്രവര്‍ത്തിക്കും.

ഷാനണ്‍ എയര്‍പോര്‍ട്ടിന്റെ ഭാവിയിലെ വളര്‍ച്ച കൂടി മുന്‍കൂട്ടിക്കണ്ടാണ് Ryanair ഇവിടെ നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

അതേസമയം ഈ വേനല്‍ക്കാലത്ത് വിമാന ടിക്കറ്റുകള്‍ക്ക് വിലയുയരുമെന്ന് Ryanair നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യൂറോപ്യന്‍ അവധിക്കാല കേന്ദ്രങ്ങളിലേയ്ക്ക് ഇത്തവണ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടെന്നതാണ് വില വര്‍ദ്ധനയ്ക്ക് കാരണം.

Share this news

Leave a Reply

%d bloggers like this: