ഡബ്ലിനിൽ നിന്നും 22-കാരനെ കാണാതായി രണ്ടാഴ്ച; കുടുംബം ആശങ്കയിൽ

ഡബ്ലിനിലെ Lusk പ്രദേശത്ത് നിന്നും കാണാതായ Andrew Finni എന്ന 22-കാരനെ തേടി ഗാര്‍ഡ. മെയ് 6-ന് രാവിലെ 7.30-ന് Balbriggan-ലെ Bremore Cottages-ലാണ് Finni-യെ അവസാനമായി കണ്ടത്.

ഇദ്ദേഹത്തെ കണ്ടെത്താന്‍ പൊതുജനത്തിന്റെ സഹായം തേടിയിരിക്കുകയാണ് ഗാര്‍ഡ.

5 അടി 9 ഇഞ്ച് ഉയരം, ദൃഢമായ ശരീരം എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രത്യേകതകള്‍. നീളം കുറഞ്ഞ കറുത്ത തലമുടി, ബ്രൗണ്‍ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയും തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളാണ്.

കാണാതാകുമ്പോള്‍ black zipped Armani tracksuit top, black Armani tracksuit bottoms എന്നിവയാണ് ധരിച്ചിരുന്നത്. ബ്ലാക്ക് റണ്ണേഴ്‌സ് ധരിക്കുകയും, കയ്യില്‍ ഒരു Nike holdall bag കരുതുകയും ചെയ്തിരുന്നു.

Finni-യെ പറ്റി കുടുംബം ആശങ്കയിലാണ്.

ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കുക:
Balbriggan Garda Station on 01 666 4500
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: