മങ്കിപോക്‌സ് :മുൻകരുതൽ നടപടികളുടെ ഭാഗമായി അയർലണ്ടിൽ മാനേജ്‌മെന്റ് ടീം സജ്ജീകരിച്ചു

മങ്കിപോക്സ് കേസുകൾ കൈകാര്യം ചെയ്യാൻ മുൻകരുതൽ നടപടികളുമായി ഐറിഷ് സർക്കാർ.ഇതിനായി ഒരു മാനേജ്മെന്റ് ടീമിനെ സജ്ജീകരിച്ചതായി ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്ററിലെ (HPSC) പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് Dr Derval Igoe വ്യക്തമാക്കി.

National Immunisation Office and the National Virus Reference Laboratory യിലെ വിദഗ്ധർ, പകർച്ചവ്യാധി വിദഗ്ധർ , ലൈംഗികാരോഗ്യ വിദഗ്ധർ, എന്നിവരുൾപ്പെടെ നിരവധി പ്രൊഫഷണൽ ഗ്രൂപ്പുകൾ മാനേജ്‌മെന്റ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് Derval Igoe കൂട്ടിച്ചേർത്തു.

ശരീര സ്രവങ്ങള്‍,respiratory droplets , മുറിവുകള്‍ എന്നിവയിലൂടെ മങ്കിപോക്സ് പകരാം. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് മങ്കിപോക്‌സ് പകരുന്നത് വളരെ അപൂര്‍വമാണെങ്കിലും രോഗിയുമായി അടുത്ത് ഇടപഴകുന്നത് വഴി വരാനുള്ള സാധ്യത വർധിക്കും.

പനി, തലവേദന, പേശിവേദന, ക്ഷീണം എന്നിവയായാകാം പ്രാരംഭ ലക്ഷണങ്ങള്‍. തുടർന്ന് മുഖത്തും ശരീരത്തിലും ചിക്കൻ പോക്സിന് സമാനമായ കുരുക്കൾ രൂപപ്പെടും.അതേസമയം മങ്കി പോക്സ് വൈറസിന്റെ ഇൻക്യൂബേഷൻ കാലയളവ് 21 ദിവസമാണ് , അതിനാൽ വൈറസ് ബാധിച്ചാലും രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാൻ മൂന്നാഴ്ച്ചയോളം എടുത്തേക്കാം.

ജാഗ്രത പാലിക്കണമെന്നും , രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ അവരവരുടെ ജിപി അല്ലെങ്കിൽ ലൈംഗിക ആരോഗ്യ ക്ലിനിക്കുമായി ബന്ധപ്പെടണമെന്നും Dr Igoe ആവശ്യപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: