അയർലണ്ടിൽ 370 സ്ഥിരജോലികൾ സൃഷ്ടിക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ Merck

അയര്‍ലണ്ടില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനായി 440 മില്യണ്‍ യൂറോ നിക്ഷേപം നടത്തി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ Merck. ഇതുവഴി 370 പേര്‍ക്ക് പുതുതായി ജോലി നല്‍കുമെന്നും കമ്പനി അറിയിച്ചു.

മെംബ്രേന്‍, ഫില്‍ട്രേഷന്‍ നിര്‍മ്മാണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ജര്‍മ്മന്‍ കമ്പനിയായ Merck-ന്റെ പ്രധാന നീക്കം. Carrigtwohill-ല്‍ മെംബ്രേന്‍ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാനും, Blarney Business Park-ല്‍ പുതിയ നിര്‍മ്മാണകേന്ദ്രം സ്ഥാപിക്കാനും ഈ തുക ചെലവിടും.

2027 അവസാനത്തോടെ 370 സ്ഥിരജോലികളാണ് ഇതുവഴി സാധ്യമാക്കുക.

അയര്‍ലണ്ടില്‍ അന്താരാഷ്ട്ര കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ എത്രമാത്രം സൗകര്യം നാം നല്‍കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കമ്പനിയുടെ പുതിയ നിക്ഷേപമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പ്രതികരിച്ചു. ലൈഫ് സയന്‍സ് മേഖലയിലെ സാമ്പത്തിക വളര്‍ച്ചയില്‍ അയര്‍ലണ്ട് കൈവരിച്ച നേട്ടത്തെപ്പറ്റിയും അദ്ദേഹം പരാമര്‍ശിച്ചു.

നോവല്‍ ജീന്‍ തെറാപ്പി പോലെ അതിനൂതന ചികിത്സകളെ സഹായിക്കുന്നവയാണ് മെംബ്രേനുകള്‍ (Membranes). Virus sterilisation, plasma separation, finger prick rapid testing എന്നിവയ്ക്കും മെംബ്രേനുകള്‍ ആവശ്യമാണ്.

Share this news

Leave a Reply

%d bloggers like this: