അയർലണ്ടിലെ പകുതിയോളം ജനങ്ങൾക്കും സർക്കാരിൽ വിശ്വാസമില്ല; സർക്കാർ തെറ്റായ വിവരങ്ങൾ നൽകുന്നുവെന്നും UCD-യുടെ പഠനം

അയര്‍ലണ്ടിലെ ജനങ്ങളില്‍ പകുതിയോളം പേര്‍ക്കും നിലവിലെ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പഠനം. European Commission Horizon 2020 പ്രോജക്ടായ PERITIA-യുടെ ഭാഗമായി University College Dublin (UCD) നടത്തിയ പഠനത്തിലാണ് രാജ്യത്തെ 48% ജനങ്ങളും ഈ സര്‍ക്കാരില്‍ വിശ്വസിക്കുന്നില്ലെന്ന് കണ്ടെത്തിയത്.

പഠനത്തില്‍ പങ്കെടുത്തവരില്‍ 58% പേരും, സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് പക്ഷപാതപരമായ വിവരങ്ങളോ, തെറ്റായ വിവരങ്ങളോ ആണെന്നും പ്രതികരിച്ചു.

രാജ്യത്തെ ആറ് കൗണ്ടികളില്‍ നിന്നുള്ള 12,000 പേരാണ് പഠനത്തിന്റെ ഭാഗമായുള്ള സര്‍വേയില്‍ പങ്കെടുത്തത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അയര്‍ലണ്ടുകാര്‍ക്ക് സ്വന്തം സര്‍ക്കാരിനോട് നെഗറ്റീവായ കാഴ്ചപ്പാടാണ് ഉള്ളതെന്നും പഠനം വ്യക്തമാക്കുന്നു.

അയര്‍ലണ്ടിലെ ജനങ്ങളില്‍ 54% പേരും സ്വന്തം സര്‍ക്കാരിനെ വിശ്വസിക്കണോ, വേണ്ടയോ എന്ന് തീരുമാനമെടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് പ്രതികരിച്ചത്. 45% പേര്‍ സര്‍ക്കാര്‍ രാജ്യത്തെ നിയമങ്ങളും, നടപടികളും അവഗണിക്കുന്നുവെന്നും പ്രതികരിച്ചു.

സര്‍ക്കാര്‍ ജനങ്ങളെ അവഗണിക്കുന്നുവെന്ന് പറഞ്ഞവര്‍ 53% ആണ്. തങ്ങളെ പോലുള്ളവരോട് സര്‍ക്കാര്‍ മോശമായാണ് പെരുമാറുന്നത് എന്ന് കരുതുന്നവര്‍ 42% പേരാണ്.

പോളണ്ടില്‍ ജനങ്ങളോട് സര്‍ക്കാര്‍ മോശമായാണ് പെരുമാറുന്നതെന്ന് പറഞ്ഞത് 63% പേരാണ്. യു.കെയില്‍ ഇത് 49 ശതമാനവും, ഇറ്റലിയില്‍ 42 ശതമാനവും, ജര്‍മ്മനിയില്‍ 41 ശതമാനവും ആണ്.

Share this news

Leave a Reply

%d bloggers like this: