കുരങ്ങ് പനി: വാക്സിന് ഓർഡർ നൽകി അയർലണ്ട്; ആരോഗ്യപ്രവർത്തകർക്ക് കുത്തിവെപ്പ് നൽകിയേക്കും

വടക്കന്‍ അയര്‍ലണ്ടില്‍ കുരങ്ങ് പനി (മങ്കി പോക്‌സ്) സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ വാക്‌സിന് ഓര്‍ഡര്‍ നല്‍കി അയര്‍ലണ്ട്. വൈകാതെ തന്നെ വാക്‌സിന്‍ എത്തുമെന്നാണ് കരുതുന്നതെന്ന് HSE തലവന്‍ പോള്‍ റീഡ് പറഞ്ഞു. അയര്‍ലണ്ടിലും കുരങ്ങ് പനി ബാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

അയര്‍ലണ്ടില്‍ കുരങ്ങ് പനി ബാധ ഒഴിവാക്കാന്‍ സാധിക്കാത്ത കാര്യമാണെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കറും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കുരങ്ങ് പനി അങ്ങനെ എളുപ്പത്തില്‍ പകരുന്ന ഒന്നല്ലെന്നും, ആളുകള്‍ തമ്മില്‍ അടുത്ത് ഇടപഴകിയാല്‍ മാത്രമേ വൈറസ് ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് പടരൂ എന്നും റീഡ് വ്യക്തമാക്കി. മിക്ക ആളുകളും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ രോഗമുക്തി നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഗത്തെ നേരിടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും റീഡ് പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കുരങ്ങ് പനി വാക്‌സിന്‍ നല്‍കാന്‍ HSE-ക്ക് പദ്ധതിയുണ്ട്. എന്നാല്‍ National Immunisation Advisory Committee (Niac)-യില്‍ നിന്നും വിദഗ്‌ദ്ധോപദേശം ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുകയുള്ളൂ.

Share this news

Leave a Reply

%d bloggers like this: