അയർലണ്ടിലെ ജോലിക്കാരുടെ എണ്ണം സർവ്വകാല റെക്കോർഡിൽ; ആകെ ജോലിക്കാർ 2.5 മില്യൺ

അയര്‍ലണ്ടിലെ ജോലിക്കാരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡില്‍. Central Statistics Office (CSO)-ന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് അയര്‍ലണ്ടില്‍ ജോലി ഉള്ളവരുടെ എണ്ണം 2.5 മില്യണില്‍ എത്തിയിരിക്കുകയാണ്.

15 മുതല്‍ 89 വരെ പ്രായക്കാരായ 2,505,800 പേരാണ് നിലവില്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നവരായി ഉള്ളത്. മുമ്പുള്ളതിനെക്കാള്‍ 12.3% വര്‍ദ്ധനയാണിത്.

15-64 പ്രായക്കാരായ 72.8% പേര്‍ ജോലിയുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-ന്റെ ആദ്യ മൂന്ന് മാസങ്ങളിലെ Labour Force Survey ആധാരമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

മിക്കവാറും എല്ലാ മേഖലകളിലും ജോലിക്കാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. അക്കോമഡേഷന്‍, ഫുഡ് സര്‍വീസ് മേഖലയിലാണ് ജോലിക്കാരുടെ എണ്ണം ഏറ്റവുമുയര്‍ന്നത്- 62.2%. 162,000 പേരാണ് നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നത്.

അതേസമയം 2020-ന്റെ ആദ്യ പാദത്തില്‍ 169,000 പേരായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്.

ഒരാഴ്ചയിലെ ശരാശരി ജോലി സമയത്തില്‍ 18% വര്‍ദ്ധന സംഭവിച്ചിട്ടുണ്ട്. 80.8 മില്യണ്‍ മണിക്കൂറുകള്‍ എന്ന ഈ കണക്കും റെക്കോര്‍ഡാണ്.

ഈ വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളില്‍ 126,700 പേരാണ് തൊഴില്‍ ഇല്ലാത്തവരായി ഉള്ളത്. 15-74 പ്രായക്കാരില്‍ 4.8% പേരാണ് തൊഴില്‍രഹിതര്‍.

Share this news

Leave a Reply

%d bloggers like this: