അയർലണ്ടിൽ ഇതുവരെ എത്തിയത് 33,000-ലേറെ ഉക്രെയിൻ അഭയാർത്ഥികൾ; ഏറ്റവുമധികം പേർ എത്തിയത് നോർത്ത് ഇന്നർ സിറ്റി ഡബ്ലിനിൽ

റഷ്യ ഉക്രെയിനിനെ ആക്രമിക്കാന്‍ ആരംഭിച്ച ശേഷം അയര്‍ലണ്ടില്‍ ഇതുവരെയായി 33,151 ഉക്രെയിന്‍കാര്‍ അഭയം പ്രാപിച്ചതായി Central Statistics Office (CSO). മെയ് 22 വരെയുള്ള കണക്കാണിത്.

20-ഉം അതിന് മുകളിലും പ്രായമുള്ള സ്ത്രീകളാണ് ഇതില്‍ 48% പേരും. 0 മുതല്‍ 19 വരെ പ്രായക്കാരായ 38% പേര്‍ ഉണ്ട്.

Temporary Protection Directive പ്രകാരം ഉക്രെയിന്‍കാര്‍ക്ക് public service (PPS) നമ്പറുകള്‍ നല്‍കിയത് അടിസ്ഥാനമാക്കിയാണ് അഭയാര്‍ത്ഥികളുടെ എണ്ണം കണക്കാക്കിയിരിക്കുന്നത്.

കുട്ടികളുമായി എത്തിയ സിംഗിള്‍ പാരന്റ് എന്ന വിഭാഗത്തിലാണ് കൂടുതല്‍ പേരും. ഇത്തരത്തില്‍ 14,700 പേരാണ് എത്തിയിരിക്കുന്നത്.

ഇലക്ടറല്‍ ഏരിയ ആക്കി തിരിക്കുമ്പോള്‍ ഏറ്റവുമധികം ഉക്രെയിന്‍കാര്‍ എത്തിയിരിക്കുന്നത് നോര്‍ത്ത് ഇന്നര്‍ സിറ്റി ഡബ്ലിനിലാണ്- 1,156 പേര്‍. ക്ലെയര്‍ കൗണ്ടിയിലെ Ennistimon-ലാണ് പിന്നീട് ഏറ്റവുമധികം പേര്‍ എത്തിയിരിക്കുന്നത്- 1,118.

കെറി കൗണ്ടിയിലെ Killarney-യില്‍ 865 പേരും, Kenmare-ല്‍ 736 പേരും എത്തിയിട്ടുണ്ട്.

വാട്ടര്‍ഫോര്‍ഡിലെ Portlaw-Kilmacthomas-ലാണ് ഏറ്റവും കുറവ് ഉക്രെയിന്‍കാര്‍ എത്തിയത്- ഏഴ് പേര്‍.

അതേസമയം റഷ്യന്‍ വംശജര്‍ക്കൊപ്പം തങ്ങളെയും പാര്‍പ്പിക്കുന്നതില്‍ ചില ഉക്രെയിന്‍ അഭയാര്‍ത്ഥികള്‍ ആശങ്കയറിയിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. അതേസമയം റഷ്യന്‍ പ്രസിഡന്റ് പുടിനെ പിന്തുണയ്ക്കുന്നവര്‍ അയര്‍ലണ്ടിലെത്തി അഭയാര്‍ത്ഥി ക്യാംപുകളില്‍ താമസിക്കുന്നുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പല അഭയാര്‍ത്ഥികളും നിലവില്‍ താല്‍ക്കാലിക കേന്ദ്രങ്ങളിലാണ് കഴിയുന്നത്. ഇവരെ സ്ഥിരമായി പുരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കി വരികയാണ് സര്‍ക്കാര്‍. താല്‍ക്കാലിക കേന്ദ്രങ്ങളില്‍ അഭയാര്‍ത്ഥികള്‍ പല പ്രശ്‌നങ്ങളും അനുഭവിക്കുന്നതായി Department of Children, Equality, Disability, Integration and Youth (DCEDIY) വക്താവ് പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: