അടുത്ത മൂന്ന് വർഷത്തിനിടെ 300 പേർക്ക് ജോലി നൽകാൻ Electricity Supply Board (ESB); കാത്തിരിക്കുന്നത് വമ്പൻ അവസരം

അയര്‍ലണ്ടില്‍ അടുത്ത മൂന്ന് വര്‍ഷത്തിനിടെ 300 പേര്‍ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് Electricity Supply Board (ESB). ഹ്യൂമന്‍ റിസോഴ്‌സസ് മുതല്‍ മറൈന്‍ ബയോളജി വരെ വിവിധ തസ്തികകളിലാകും ജോലി. 2040-ഓടെ സീറോ എമിഷന്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് വമ്പന്‍ റിക്രൂട്ടിങ് നടത്താനുള്ള ESB-യുടെ തീരുമാനം.

ഗ്രാജ്വേറ്റുകള്‍, അപ്രന്റിസുകള്‍, ട്രെയിനികള്‍ എന്നിവര്‍ക്കെല്ലാം അവസരമുണ്ടാകും.

കമ്പനി പൂര്‍ണ്ണമായും കാര്‍ബണ്‍ മുക്തമാക്കണമെങ്കില്‍ അടിസ്ഥാനസൗകര്യം അടക്കമുള്ള കാര്യങ്ങളില്‍ കാതലായ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ESB വ്യക്തമാക്കി. Finance, IT, HR, engineering, customer service, qualified electricians എന്നിങ്ങനെ പ്രത്യേക സ്‌കില്ലുകളുള്ള ധാരാളം ജോലിക്കാരെ ഇതിന് ആവശ്യമാണ്. ഇവര്‍ക്ക് പുറമെ marine geologists, cyber specialists, project managers, network planning, commercial analysts എന്നിവരും ഈ മാറ്റത്തിന് ഒപ്പം ജോലിയില്‍ പ്രവേശിക്കും.

ഈ ജോലികളില്‍ മിക്കവയും അയര്‍ലണ്ടില്‍ തന്നെയാകുമെന്നും, ജോലി സംബന്ധിച്ച വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും ESB അറിയിച്ചു: https://www.esb.ie/careers

പുരോഗമനപരമായി ചിന്തിക്കുന്ന, നൂതന ശേഷിയുള്ളവരെയാണ് കമ്പനി തേടുന്നതെന്നും ESB വ്യക്തമാക്കി.

നിലവില്‍ 8,000 പേരാണ് അയര്‍ലണ്ടില്‍ ESB-ക്കായി ജോലി ചെയ്യുന്നത്.

Share this news

Leave a Reply

%d bloggers like this: