മലയാളി സംരഭകന്റെ അപ്പാരല്‍ ഡിസൈനിങ് ആന്റ് പ്രിന്റിങ് സ്ഥാപനം – JZE Designs ഗോള്‍വേയില്‍ പ്രവര്‍ത്തനമാരംഭിച്ചു

മലയാളിയായ ജോൺ മംഗളത്തിന്റെ നേതൃത്വത്തിലുള്ള JZE Designs എന്ന പുതിയ അപ്പാരൽ ഡിസൈനിങ് ആന്റ് പ്രിന്റിങ് സംരംഭത്തിന് ഗോള്‍വേയില്‍ തുടക്കം. ഇറക്കുമതി ചെയ്ത അത്യാധുനിക യന്ത്രങ്ങളുടെയും പ്രിന്ററുകളുടെയും സഹായത്തോടെ ഏറ്റവും ആധുനിക രീതിയിൽ എന്ത് തരം തുണിത്തരങ്ങളിലും ഏതു വിധത്തിലുമുള്ള എംബ്രോയിഡറിയോ മറ്റു പ്രിന്റിങ്ങുകളോ ഉപഭോക്ത്താവിന്റെ താല്പര്യങ്ങൾക്കനുസരിച്ചു കസ്റ്റമൈസ് ചെയ്തു നൽകപെടുന്നതാണ്.

ഈ രംഗത്ത് പതിനഞ്ച് വര്‍ഷത്തെ മുൻ പരിചയമുള്ള ശ്രീ ജോൺ മംഗളത്തിന്റെ നേതൃത്വത്തിലുള്ള JZE Designs ന് കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും,സ്പോർട്സ് ക്ലബ്ബ്കളുടെയും, സ്കൂളുകളുടെയും നിരവധി ഓർഡറുകളാണ് ലഭിക്കുന്നത്. ഏതവസരത്തിലേയ്കും ഉപയോഗിക്കാവുന്ന ഒറ്റയ്കുള്ളതോ, ടീമുകൾക്ക് വേണ്ടിയോ, ഗ്രൂപ്പുകൾക്ക് വേണ്ടിയോ ആവശ്യമുള്ള ജേഴ്സികൾ, യൂണിഫോമുകൾ, തൊപ്പികൾ മറ്റു പ്രൊഫഷണൽ ഡ്രെസ്സുകൾ എന്നിവയിൽ ലോഗോ .എംബ്ലം, 3D എംബ്രോയിഡറി എന്നിവ സ്ഥാപനത്തിലൂടെ ചെയ്തുനല്‍കും.

കൂടാതെ ഗിഫ്‌റ് ആവശ്യത്തിന് വേണ്ടി കസ്റ്റമൈസ്ഡ് Towels, Pillow Covers, Dresses, Bed Sheets കൂടാതെ പ്രിന്റ് ചെയ്യേണ്ടതായ ബാനറുകൾ, പാർട്ടി ആവശ്യങ്ങൾക്കോ, പ്രത്യേക അവസങ്ങളിലേയ്‌ക്കോ വേണ്ട എന്തും കസ്റ്റമേഴ്സിന്റെ ആഗ്രഹപ്രകാരം ഡിസൈൻ ചെയ്യുന്നതും അവ പ്രിൻറ് ചെയ്തു നല്കപ്പെടുന്നതുമാണ്. ഓർഡറുകൾ എവിടെനിന്നും സ്വീകരിക്കുന്നതും, പൂർത്തീകരിച്ച ഓർഡറുകൾ കൊറിയർ മുഖാന്തിരം അയച്ചു നൽകപെടുന്നതും ആണ്. കുടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി JZE Designs ന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Website: http://jzedesigns.com
Email: info@jezedesigns.com
Telephone:0899746019

Share this news

Leave a Reply

%d bloggers like this: