മാഞ്ചസ്റ്ററില്‍ വാഹനപകടത്തില്‍ കുട്ടനാട് സ്വദേശി യുവഡോക്ടര്‍ മരണപ്പെട്ടു

മ‍ാഞ്ചസ്റ്ററിലുണ്ടായ വാഹനപകടത്തില്‍ മലയാളി യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം. കുട്ടനാട് സ്വദേശി ജ്യോതിസാണ്(26 ) കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിന് സമീപത്തുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്.ജ്യോതിസ് ജോലി ചെയ്യുന്ന ചെയ്യുന്ന ബോള്‍ട്ടന്‍ ആശുപത്രിയില്‍ നിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ലിവര്‍പൂളിലെ സെന്റ് ഹൈലെന്‍സിലെ വീട്ടിലേക്ക് മടങ്ങവേ ഇന്നലെ രാവിലെ 6.45 ഓടെയായിരുന്നു അപകടം. ജ്യോതിസ് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയും, തുടര്‍ന്ന് തീപിടിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.

കുട്ടനാട് സ്വദേശികളായ ജോജപ്പന്‍-ജെസ്സി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തയാളാണ് ജ്യോതിസ്. അപകടസമയത്ത് കേരളത്തിലായിരുന്ന മാതാപിതാക്കള്‍ മകന്റെ മരണവിവരമറിഞ്ഞ് ലിവര്‍പൂളിലെ വീട്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് ജ്യോതിസ് ബോള്‍ട്ടണ്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ലിവര്‍പൂള്‍ മലയാളി അസോസിയേഷനിലെ സജീവപ്രവര്‍ത്തകന്‍ കൂടിയായിരുന്നു ജ്യോതിസ്. ലിവര്‍പൂളിലെ മലയാളി സമൂഹവുമായി മികച്ച ആത്മബന്ധം സൂക്ഷിച്ചിരുന്ന ജ്യോതിസിന്റെ മരണം ഏവരും ഞെട്ടലോടെയായിരുന്നു കേട്ടത്.

Share this news

Leave a Reply

%d bloggers like this: