കുഞ്ഞുവാവയെ വരവേൽക്കാനൊരുങ്ങുന്ന മാതാപിതാക്കൾക്ക് സന്തോഷവാർത്ത.. 500 യൂറോ വിലമതിക്കുന്ന baby bundle പദ്ധതിയുമായി ഐറിഷ് സർക്കാർ

കുഞ്ഞുവാവയെ വരവേൽക്കാനൊരുങ്ങുന്ന മാതാപിതാക്കൾക്ക് ഐറിഷ് ഗവൺമെന്റിൽ നിന്ന് 500 യൂറോ വിലമതിക്കുന്ന baby bundle ലഭിച്ചേക്കും. ഈ വർഷാവസാനം 500 മാതാപിതാക്കൾക്കും നവജാതശിശുക്കൾക്കും ലിറ്റിൽ ബേബി ബണ്ടിൽ നൽകിക്കൊണ്ട് ഒരു പൈലറ്റ് പദ്ധതി ആരംഭിക്കുമെന്ന് കുട്ടികളുടെ മന്ത്രി Roderick O’Gorman പ്രഖ്യാപിച്ചു.

ബേബി ബണ്ടിലിൽ blanket, a hooded bath town, a bath sponge, muslin cloth, socks, nappies, mittens, nursing and maternity pads, nipple cream, a breast pump തുടങ്ങി നിരവധിസാധനങ്ങൾ ഉൾപ്പെടും.

Rotunda ഹോസ്പിറ്റൽ, Dublin and University Hospital, Co Waterford. എന്നിവയുമായി സഹകരിച്ചാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുക.

“സ്‌കോട്ട്‌ലൻഡിലും ഫിൻ‌ലൻഡിലും സമാനമായ സംരംഭങ്ങൾ വിജയിച്ചു കണ്ടു ,അതിനാൽ അയർലണ്ടിലും പരീക്ഷണാടിസ്ഥാനത്തിൽ നടത്താനൊരുങ്ങുകയാണ് നവജാത ശിശുക്കൾക്കുള്ള ഈ പദ്ധതി കുട്ടികളുടെ മന്ത്രി Roderick O’Gorman പറഞ്ഞു.

” അയർലണ്ടിൽ പിറക്കുന്ന ഓരോ ശിശുവിനും ഒരു വെൽക്കം ഗിഫ്റ്റ് ആണ് ലിറ്റിൽ ബേബി ബണ്ടിൽ, മാതാപിതാക്കൾക്ക് അവരുടെ കുട്ടിയുടെ ജീവിതത്തിലെ ആദ്യത്തെ ആഴ്ചകളും മാസങ്ങളും ആരോഗ്യകരമാക്കാൻ സർക്കാർ പിന്തുണയും ഈ പദ്ധതി വഴി നല്കാൻ കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: