Tipperary-യിലെ വൃദ്ധ ദമ്പതികളുടെ മരണം കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ചത് മൂലമെന്ന് സംശയം

Tipperary -യിലെ വൃദ്ധദമ്പതികളുടെ മരണം കാര്‍ബണ്‍ മോണോക്സൈഡ‍് വാതകം ശ്വസിച്ചത് മൂലമെന്ന് സംശയം. മൃതദേഹത്തിന്റെ ടോക്സിക്കോളജി പരിശോധനയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച് സ്ഥിരീകരണമുണ്ടാവകയുള്ളു.

Tipperary കൗണ്ടിയിലെ ഒരു വീട്ടില്‍ വച്ച് തിങ്കളാഴ്ചയായിരുന്നു ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള ഇരുവരുടെയും മൃതദേഹങ്ങള്‍ ഗാര്‍ഡ കണ്ടെത്തിയത്. ഇംഗ്ലണ്ട് സ്വദേശികളായ നിക്കോളാസ്(81), ഹിലരി സ്മിത്ത്(79) എന്നിവരാണ് മരണപ്പെട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇരുമൃതദേഹങ്ങളും സംഭവസ്ഥലത്തു നിന്നും വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ആശുപത്രിയിലെത്തിച്ച് ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടം നടപടികളും പൂര്‍ത്തീകരിച്ചു.

മരണം സംബന്ധിച്ച് എല്ലാ സാധ്യതകളും അന്വേഷണസംഘം പരിശോധിക്കുമെന്ന് ഗാര്‍ഡ കഴിഞ്ഞ ദിവസം അറിയിച്ചു. വീടിനുള്ളിലേക്ക് ആരും അതിക്രമിച്ച് കയറിയതായി തെളിവുകളില്ലെങ്കിലും, കൊലപാതക സാധ്യത ഗാര്‍ഡ‍ പൂര്‍ണ്ണമായി തളളിക്കളയുന്നില്ല. ആത്മഹത്യ,അപക‌ടം എന്നീ സാധ്യതകളും ഗാര്‍ഡ പരിശോധിച്ചു വരികയാണ്. സംഭവം നടന്ന വീട് നിലവില്‍ അന്വേഷണത്തിന്റെ ഭാഗമായി ഗാര്‍ഡ പൂര്‍ണ്ണമായി സീല്‍ ചെയ്ത നിലയിലാണ്.

Share this news

Leave a Reply

%d bloggers like this: