മലയാളി യുവ വൈദികൻ ജർമനിയിലെ തടാകത്തിൽ വീണു മരിച്ചു

മലയാളി യുവവൈദികന്‍ ജര്‍മ്മനിയില്‍ തടാകത്തില്‍ വീണ് മരിച്ചു. സി.എസ്.ടി സമൂഹാംഗമായ ഫാ. ബിനു കരീക്കാട്ടിലാണ് മരിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ജര്‍മ്മനിയില്‍ സേവനം ചെയ്തു വരികയായിരുന്നു.ചൊവ്വാഴ്ച ബവേറിയയിലെ ഷര്‍സാച്ച് ജില്ലയിലെ മര്‍ണറിലാണ് അദ്ദേഹത്തിന്റെ മരണകാരണമായ അപകടനം നടന്നത്.

തടാകത്തില്‍ മുങ്ങിത്താഴുന്നത് ശ്രദ്ധയില്‍ പെട്ട ആളുകള്‍ ഉടനെ പോലീസിനെയും, രക്ഷാ സേനയെയും വിവരമറിയിച്ചു, ഉടന്‍തന്നെ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്താനായത്.

കോതമംഗലം രൂപതയുടെ കീഴിലുള്ള പൈങ്ങാ‌ട്ടൂര്‍ ഇടവകാംഗമായ ഫാദര്‍ ബിനു കഴിഞ്ഞ 10 വര്‍ഷമായി ജര്‍മ്മനിയിലെ റെഗെന്‍സ് ബര്‍ഗ് രൂപതയിലായിരുന്നു സേവനമനുഷ്ഠിച്ചത്. പൈങ്ങോട്ടില്‍ കുരീക്കാട്ടില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ ആറ് മക്കളില്‍ ഇളയ ആളാണ് ഫാ.ബിനു. സെലിന്‍, മേരി, ബെന്നി, ബിജു, ബിന്ദു എന്നിവര്‍ സഹോദരങ്ങളാണ്.

Share this news

Leave a Reply

%d bloggers like this: