ഐറിഷ് റെയിൽവേയിൽ ക്ലറിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവ്

ഐറിഷ് റെയിൽവേ ഡബ്ലിനിലേക്ക് മികച്ച ശമ്പളത്തോടുകൂടി ക്ലറിക്കൽ ഓഫീസറെ നിയമിക്കാൻ ഒരുങ്ങുന്നു, Connolly സ്റ്റേഷൻ ഹെഡ് ഓഫീസിലെ ക്യാഷ് മാനേജ്‌മെന്റ് വിഭാഗത്തിലേക്കാണ് ക്ലറിക്കൽ ഓഫീസർ ഗ്രേഡ് 1 തസ്തികയിൽ ഒഴിവുള്ളത്. 50,000 യൂറോയോളം വാർഷിക വരുമാനം ലഭിക്കുന്ന ജോലിയാണിത്.

തിരഞ്ഞെടുക്കപ്പെട്ട് ഒരു മാസത്തെ സേവനം പൂർത്തിയാക്കിയാക്കുന്നവർക്ക് ഐറിഷ് റെയിൽ, ഡബ്ലിൻ ബസ്, ബസ് Eireann കുറഞ്ഞ നിരക്കുകളിൽ യാത്ര ചെയ്യാനും സാധിക്കും. ഫിനാൻസ് , ബുക്കിംഗ് ഓഫീസ് അഡ്മിനിസ്ട്രേഷൻ, തുടങ്ങിയ പണം കൈകാര്യം ചെയ്യേണ്ടിവരുന്ന ജോലി പശ്ചാത്തലമുള്ള ആളുകൾക്ക് മുൻഗണന ഉണ്ടാവും. കൂടാതെ അപേക്ഷകന് സമാനമായ ജോലിയിൽ മൂന്ന് വർഷത്തിലധികം പ്രവർത്തി പരിചയവും താല്പര്യപ്പെടുന്നു.

അപേക്ഷകന് താഴെ പറയുന്നവ കഴിവുകൾ ഉണ്ടോയെന്ന് മനസിലാക്കാൻ അഭിമുഖം ഉണ്ടായിരിക്കും

Communication
Planning and Organizing
Computer Skills
Checking Skills and Accuracy
Managing Working Relationships

അപേക്ഷകർക്ക് അവരുടെ ഡീറ്റൈൽഡ് സിവിയും കവർ ലെറ്ററും sharedservicesrecruit@irishrail.ie എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യാവുന്നതാണ്.
ഇ-മെയിൽ ഡ്രാഫ്റ്റ് ചെയ്യുമ്പോൾ സബ്‌ജെക്ടിൽ ‘Clerical Officer Cash Management, [applicant name]. എന്ന് സൂചിപ്പിച്ചിരിക്കണം. അപേക്ഷകൾക്കുള്ള അവസാന തീയതി 2022 ജൂലൈ 6.

comments

Share this news

Leave a Reply

%d bloggers like this: