അണ്ടർ-23 ഫൈവ് നാഷൻസ് വനിതാ ഹോക്കി ടൂർണമെന്റ്: അന്തിമ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് നെതർലൻഡ്‌സിനെതിരെ;മത്സരം ഡബ്ലിൻ UCD സ്റ്റേഡിയത്തിൽ

Uniphar അണ്ടര്‍-23 ഫൈവ് നാഷന്‍സ് വനിതാ ഹോക്കി ടൂര്‍ണ്ണമെന്റില്‍ ഇന്ന് അന്തിമ പോരാട്ടം. ഫൈനലില്‍ ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്സിനെ നേരിടും. ‍‍ഡബ്ലിനിലെ UCD സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 6.45 നാണ് മത്സരം. ഇതുവരെ ടൂര്‍ണ്ണമെന്റിലെ നാല് മത്സരങ്ങളിലും പരാജയമറിയാതെ മുന്നേറിയ ഇന്ത്യയുടെ ജൂനിയര്‍ വനിതാസംഘം വലിയ ആത്മവിശ്വാസത്തോടെയാണ് ഇന്ന് ഫൈനലിനിറങ്ങുക. നെതര്‍ലന്‍ഡ്സുമായി നടന്ന പ്രാഥമിക മത്സരം ഇരുടീമികളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു.

ആഥിതേയരായ അയര്‍ലന്‍ഡുമായായിരുന്നു ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. അയര്‍ലന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തി. തുടര്‍ന്ന് നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ സമനിലയില്‍ കുരുക്കിയ ഇന്ത്യ മൂന്നാം മത്സരത്തില്‍ ഉക്രൈനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. നാലാം മത്സരത്തില്‍ യു.എസ്.എ യെ 4-1 ന് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ ഫൈനലിലേക്കുള്ള ‌ടിക്കറ്റ് ഉറപ്പിച്ചത്.

അവിശ്വസീനയമായ പ്രകടനമാണ് ടൂര്‍ണമെന്റില്‍ ടീം കാഴ്ചവച്ചതെന്ന് ക്യാപ്റ്റന്‍ വൈഷ്ണവി ഫാല്‍ക്കേ പറഞ്ഞു. ഒരു മത്സരത്തില്‍ പോലും പരാജയപ്പെടാത്തത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതായും, മികച്ച പ്രകടനം പുറത്തെടുത്ത് കപ്പുമായി മടങ്ങുക എന്നതാണ് ടീമിന്റെ ലക്ഷ്യമെന്നും വൈഷ്ണവി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: