ഫൈനലിൽ പൊരുതിവീണ് ഇന്ത്യൻ പെൺപട; ഫൈവ് നാഷൻസ് വനിതാ ഹോക്കി ടൂർണമെന്റിൽ നെതർലൻഡ്‌സിന് കിരീടം

Uniphar ഫൈവ് നാഷന്‍സ് വനിതാ ഹോക്കി ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യന്‍ ജൂനിയര്‍ വനിതാ ടീമിന് പരാജയം. ഡബ്ലിനിലെ UCD സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്സ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. Beauty Dungdung ആണ് ഇന്ത്യക്കായി ഏക ഗോള്‍ സ്വന്തമാക്കിയത്.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ടായിരുന്നു നെതര്‍ലന്‍ഡ്സിന്റെ ആക്രമണം. നെതര്‍ലന്‍ഡ്സ് സമ്മര്‍ദ്ദങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ സംഘത്തിനായതോടെ ആദ്യ ക്വാര്‍ട്ടര്‍ ഗോള്‍ രഹിതമായി പിരിഞ്ഞു. രണ്ടാം ക്വാര്‍ട്ടറില്‍ 26 ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്സ് താരം Belen Van Der Broek ആയിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തിയത്. എന്നാല്‍ മൂന്ന് മിനിറ്റുകള്‍ക്കപ്പുറം ബ്യൂട്ടിയിലൂടെ ഇന്ത്യ ഈ ഗോളിന് മറുപടി നല്‍കി. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ നെതര്‍ലന്‍ഡ്സ് താരം Amber Brouwer ഗോള്‍ നേടുകയും ലീഡ് ഉയര്‍ത്തുകയും ചെയ്തു. Emma Santbrink (53’),Sanne Hak (55’) എന്നിവരാണ് നെതര്‍ലന്‍ഡ്സിനായി മറ്റു രണ്ട് ഗോളുകള്‍ നേടിയത്.

ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ യുവസംഘം നടത്തിയ അവിസ്മരണീയമായ മുന്നേറ്റത്തിനാണ് ഇന്നലെ ഫൈനലില്‍ അവസാനമായത്. കളിച്ച നാല് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ പോലും പരാജയപ്പെടാതെയായിരുന്നു ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്. ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനവുമായി തലയുയര്‍ത്തി തന്നെയാണ് ഇന്ത്യന്‍ സംഘത്തിന്റെ മടക്കം.

comments

Share this news

Leave a Reply

%d bloggers like this: