രാഹുൽ ഗാന്ധി MP യുടെ ഓഫീസ് തകർത്തതിനെതിരെ ഒ.ഐ.സി.സി അയർലൻഡ് പ്രതിഷേധിച്ചു

രാഹുല്‍ ഗാന്ധി MP യുടെ വയനാട്ടിലെ ഓഫീസിലേക്ക് എ.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറുകയും, ആക്രമണം നടത്തുകയും ചെയ്തതിനെതിരെ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്(OICC) അയര്‍ലന്‍ഡ് ഘടകം യോഗം ചേര്‍ന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. CPIM നടത്തുന്ന അക്രമസംഭവങ്ങളുടെ തുടര്‍ച്ചയാണ് വയനാട്ടില്‍ നടന്നതെന്നും, ഇത് ജനാധിപത്യ ക്രമത്തിന് യോജിച്ചതല്ലെന്നും ഡബ്ലിനില്‍ നടന്ന യോഗം വിലയിരുത്തി.

യോഗത്തില്‍ പ്രസിഡന്റ് MM ലിങ്ക് ‍വിന്‍സ്റ്റാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍, വൈസ് പ്രസിഡന്റ് പി.എം ജോര്‍ജ്ജ് കുട്ടി, ജോര്‍ജ്ജ് കുരുവിള, സുബിന്‍ ഫിലിപ്പ്, ലിജു ജേക്കബ്, സോബിന്‍ മാത്യൂസ്, വിനു താല, ജോസ് കൊല്ലന്‍കോട്, ഫ്രാന്‍സിസ് ജേക്കബ്, തുടങ്ങിയവര്‍ സംസാരിച്ചു.

Share this news

Leave a Reply

%d bloggers like this: