കോവിഡ് പ്രതിരോധം ശക്തമാക്കാൻ ഐറിഷ് സർക്കാർ, ഫേസ് മാസ്‌ക് നിർബന്ധമാക്കുന്ന നിയമം ഉടനെന്ന് റിപ്പോർട്ട്

അയർലൻഡിൽ കോവിഡ് പ്രതിസന്ധി തുടരുന്നതിനാൽ രോഗം പകരാൻ സാധ്യത കൂടുതലുള്ള ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കുന്നതിനുള്ള പുതിയ നിയമനിർമ്മാണത്തിന് മന്ത്രിസഭ ഉടൻ അംഗീകാരം നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഭൂരിഭാഗം ജനങ്ങൾക്കും കോവിഡ് വാക്‌സിനേഷൻ ലഭിച്ചതോടെ രാജ്യത്ത് രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു. അതിനാൽ ഈ വർഷമാദ്യം മാസ്ക് ധാരണം അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ റദ്ദാക്കിയിരുന്നു.

എന്നാൽ ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകളും ആശുപത്രി പ്രവേശനങ്ങളും വീണ്ടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇതിന് തടയിടാനും മുൻകരുതലെടുക്കാനുമാണ് പുതിയ നിയമത്തിന്റെ ലക്ഷ്യമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അയർലൻഡിൽ നിലവിൽ 751 കോവിഡ് രോഗികളുണ്ട് , രണ്ടാഴ്ച മുമ്പ് ഇത് 477 ആയിരുന്നു. 28 പേര് ICU വിലും തുടരുന്നുണ്ട്.

വേനൽക്കാല അവധിക്ക് മുമ്പ് ആവശ്യമായ നിയമനിർമ്മാണം നടത്താനാണ് സർക്കാർ നീക്കംമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. “വൈറസ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരിൽ പകുതി പേർക്കും വാക്സിൻ എടുത്തിട്ടില്ല. കൂടാതെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന നാലിൽ മൂന്ന് പേരും 65 വയസ്സിന് മുകളിലുള്ളവരാണെന്ന് ക്യാബിനറ്റ് മീറ്റിംഗിനിടെ ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി പറഞ്ഞു.

.

Share this news

Leave a Reply

%d bloggers like this: