ഡബ്ലിൻ എയർപോർട്ടിൽ ഇമ്മിഗ്രേഷൻ കണ്ട്രോൾ ഓഫീസർ തസ്തികയിലേക്ക് (ക്ലറിക്കൽ ഓഫീസർ )അപേക്ഷ ക്ഷണിച്ചു; അവസാന തീയ്യതി ജൂലൈ 21

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ബോര്‍ഡര്‍ മാനേജ്മെന്റ് യൂണിറ്റിലെ ഇമ്മിഗ്രേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് ‍ (ക്ലെറിക്കല്‍ ഓഫീസര്‍) ജസ്റ്റിസ് ഡിപാര്‍ട്മെന്റ് അപേക്ഷ ക്ഷണിച്ചു. രാജ്യത്തേക്കുള്ള പ്രവേശനം, പ്രവേശനം നിഷേധിക്കൽ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും ഉത്തരവുകളും അടിസ്ഥാനമാക്കിയുള്ള വിവിധ ഉത്തരവാദിത്തങ്ങളാണ് ഈ ജോലിയിലുണ്ടാവുക. 12 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി. ജസ്റ്റിസ് ഡിപാര്‍ട്മെന്റ് നടത്തുന്ന ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് അനുയോജ്യരായവരെ തിരഞ്ഞെടുക്കുന്നത്.

അപേക്ഷിക്കാനുള്ള അവസാന തീയ്യതി: ജൂലൈ 21 വൈകുന്നേരം 3 മണിക്ക് മുന്‍പ്

കൂടുതല്‍ വിവരങ്ങള്‍ക്ക് :Candidate Information Booklet

Share this news

Leave a Reply

%d bloggers like this: