ക്രോർക്ക് പാർക്കിലെ ഈദ് ആഘോഷം ഒത്തുകൂടിയത് ആയിരത്തിലധികം

അയർലൻഡിലെ ക്രോർക്ക് പാർക്കിൽ നടന്ന ഈദ് ആഘോഷത്തിൽ പങ്കുചേരാനെത്തിയത് 1,000 ത്തിലധികം ജനങ്ങളെന്ന് റിപ്പോർട്ട് .പ്രസ്തുത സ്റ്റേഡിയത്തിൽ വെച്ച് തുടർച്ചയായ മൂന്നാം വർഷമാണ് ഈദ് ആഘോഷം നടക്കുന്നത്. ഈ കാലയളവിലിൽ നടന്ന ഏറ്റവും വലിയ വലിയ ആഘോഷമാണ് കഴിഞ്ഞ ദിവസം നടന്നെതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

2020-ൽ 200 പേരാണ് ചടങ്ങിൽ പങ്കെടുക്കനെത്തിയത് , ഇത് കഴിഞ്ഞ വർഷം 500 ആയും ഈ വർഷം ആയിരത്തിലധികവുമായും ഉയർന്നു. അയർലൻഡിലെ മുസ്ലീങ്ങൾ പള്ളിയിലാണ് ഈദ് പ്രാർത്ഥന നടത്തിയിരുന്നത്. എന്നാൽ കോവിഡ് കാരണം 2020 ൽ പ്രാർത്ഥനാ സ്ഥലങ്ങൾ അടച്ചിടുകയും, പകരം തുറസ്സായ ക്രോക്ക് പാർക്കിൽ സാമൂഹ്യ അകലം പാലിച്ച് ആഘോഷം നടത്തി.

ഇന്നലെ രാവിലെ നടന്ന ആഘോഷം രാവിലെ 8.30 ന് ആരംഭിച്ച് 10 മണി വരെ തുടർന്നു.ഈദ് ആഘോഷിക്കാൻ ഇസ്‌ലാമിക് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കൊപ്പം Sinn Fein വൈസ് പ്രസിഡന്റ് Michelle O’Neill ഉം പങ്കുചേർന്നു.

Share this news

Leave a Reply

%d bloggers like this: