വാട്ടർഫോർഡ് മലയാളികൾക്കേറെ പ്രിയങ്കരിയായിരുന്ന വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ മിഡ്‌വൈഫ്‌ കാറപകടത്തിൽ കൊല്ലപ്പെട്ടു

വാട്ടര്‍ഫോര്‍ഡ് മലയാളികള്‍ക്കേറെ പ്രിയങ്കരിയായിരുന്ന വാട്ടര്‍ഫോര്‍‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ മിഡ്‍വൈഫിന് കാറപടകടത്തില്‍ ദാരുണാന്ത്യം. 22 കാരിയായ Shauna McGrath ആണ് ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. ആശുപത്രിയിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന Shauna സഞ്ചരിച്ച കാര്‍ ഒരു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. Kilmacthomas ലെ Faha N25 റോഡില്‍ ചൊവ്വാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും നിസ്സാര പരിക്കുകളുണ്ട്.

വാട്ടര്‍ഫോര്‍ഡ് കൗണ്ടിയിലെ Abbeyside Cloncoskeran സ്വദേശിനിയാണ് മരണപ്പെട്ട Shauna. ശനിയാഴ്ച രാവിലെ 11 മണിക്ക് Abbeyside സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചില്‍ Shauna യുടെ അന്ത്യ കുര്‍ബ്ബാന ചടങ്ങുകള്‍ നടക്കും.

അപകടത്തിന് ദൃക്സാക്ഷിയായവരോ, വീഡിയോ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ, ഗാര്‍ഡ സ്റ്റേഷനുകളില്‍ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു. Tramore ഗാര്‍ഡ സ്റ്റേഷനിലോ(051 391 620), ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലോ(1800 666 111) ബന്ധപ്പെടാവുന്നതാണ്.

തങ്ങളുടെ പ്രിയപ്പെട്ട മിഡ്‍വൈഫിന്റെ അകാലമരണത്തില്‍ അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നു. ധാരാളം കുട്ടികളുടെ ജനനത്തിന് സഹായിച്ച Shauna യുെടെ ജീവിതം അവരുടെ കുടുംബത്തിന് എന്നും അഭിമാനമാവുമെന്നാണ് Support for Nurses, Midwives and Frontline Staff in Ireland എന്ന ഫേസ്ബുക്ക് കൂട്ടായ്മ അവരുടെ അനുശോചന സന്ദേശത്തില്‍ കുറിച്ചത്.

Share this news

Leave a Reply

%d bloggers like this: