അയർലൻഡുകാർക്കായി സ്‌പെയിനിൽ ആശുപത്രി പ്രവർത്തനമാരംഭിച്ചു, രോഗികളുടെ വെയിറ്റിംഗ് ലിസ്റ്റ് പ്രതിസന്ധിക്ക് പരിഹാരമാകുമോ ..?

അയർലൻഡിൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള രോഗികളെ ചികിത്സിക്കുന്നതിനായി സ്പെയിനിൽ ഒരു പുതിയ ആശുപത്രി പ്രവർത്തനമാരംഭിച്ചു.ശസ്ത്രക്രിയകൾക്കും മറ്റുമായി രോഗികൾ ആശുപത്രിയെ സമീപിക്കുമ്പോൾ പലപ്പോഴും നീണ്ട വെയിറ്റിംഗ് ലിസ്റ്റിലുൾപ്പെടുന്നത് പതിവായതോടെയാണ് ഐറിഷ് സർക്കാർ ഈ നീക്കം നടത്തിയത്. പ്രതിപക്ഷമടക്കം സർക്കാരിനെ ഈ കാര്യത്തിൽ നിരന്തരം വിമർശിച്ചതും നടപടികൾ വേഗത്തിലാക്കാൻ കാരണമായി.

സ്പെയിനിലെ ഡെനിയയിലാണ് 64 കിടക്കകളുള്ള പുതിയ ആശുപത്രി പ്രവർത്തനമാരംഭിച്ചത്. വർഷത്തിൽ ഏകദേശം 1,500 ഐറിഷ് രോഗികൾക്ക് ഇവിടെനിന്നും ശസ്ത്രക്രിയകൾക്ക് വിധേയമാവാൻ സാധിക്കുമെന്നതാണ് പ്രാഥമിക വിവരം. ഐറിഷ് ആരോഗ്യ മേഖലയിൽ നിലവിൽ ലഭ്യമായ എല്ലാ ട്രീട്മെന്റുകളും പുതിയ ആശുപത്രിയിലും ലഭ്യമാകും. EU Cross Border Directive പ്രകാരമാണ് രോഗികളെ ചികിത്സിക്കുന്നത്, ചികിത്സയുടെ ചിലവ് അയർലൻഡിലേതിന് സമാനമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട് .

അതേസമയം രോഗികൾ ഫ്ലൈറ്റ്, താമസ ചെലവുകൾ സ്വയം വഹിക്കേണ്ടി വരും.

സ്പെയിനിലെ Hospital Clinical Benidorm ഹോസ്പിറ്റൽസ് ഗ്രൂപ്പും (HCB) ഐറിഷ് കമ്പനിയായ ഹെൽത്ത്‌കെയർ എബ്രോഡും ചേർന്നാണ് അയർലൻഡിലെ രോഗികൾക്ക് പുതിയ സൗകര്യമൊരുക്കുന്നത്. Hip replacements, knee operations, spinal procedures, cataract procedures, weight-loss തുടങ്ങിയ ശസ്ത്രക്രിയകളും, മറ്റ് ചികിത്സകളും ഈ ആശുപത്രിയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

സ്പെയിനിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പുമായുള്ള ഈ പങ്കാളിത്തം അയർലൻഡിലെ രോഗികൾക്ക് സഹായകമാകുമെന്നും സാധാരണ ജീവിതത്തെ ബാധിക്കുന്ന പല ആരോഗ്യ പ്രശ്നങ്ങൾക്കും ഇതുവഴി ഉടനടി പരിഹാരം കാണാൻ സാധിക്കുമെന്നും ഹെൽത്ത് കെയർ എബ്രോഡിന്റെ ചീഫ് ഓപ്പറേഷൻസ് ഓഫീസർ Paul Byrne പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: