അയർലൻഡിൽ താപനില കൂടിയാൽ ജോലിയിൽ നിന്നും അവധിയെടുക്കാമോ..?

ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കും മറ്റുമായി പുറത്തിറങ്ങുന്നവർക്ക് ഉയർന്ന ചൂട് വില്ലനാവുന്ന സാഹചര്യങ്ങൾ നിരവധിയാണ്. പ്രത്യേകിച്ച് ഉഷ്ണ തരംഗം പോലുള്ള പ്രതിഭാസമുണ്ടാവുമ്പോൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ജീവന് തന്നെ ഭീഷണിയാവുമ്പോൾ. ഇത്തരം സന്ദർഭങ്ങളിൽ അയർലൻഡ് പോലൊരു രാജ്യത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അവധിയെടുക്കാൻ നിയമം ഉയർന്ന താപനിലയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടോ….? നിർഭാഗ്യവശാൽ, ഇതിനുത്തരം ഇല്ല എന്നതാണ്; എന്നാൽ ജോലിസ്ഥലത്ത് കുറഞ്ഞ താപനില നിശ്ചയിച്ചിട്ടുമുണ്ട്‌..

2005ലെ Safety Health and Welfare at Work Act തൊഴിലിടങ്ങളിൽ കുറഞ്ഞത് 17.5 ഡിഗ്രി സെൽഷ്യസ് ആയിരിക്കണം എന്ന് പറയുന്നു. കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ ഉള്ള ജോലിയാണെങ്കിൽ 16 ഡിഗ്രി സെൽഷ്യസുമാണ് നിയമം നിഷ്കർഷിക്കുന്ന കുറഞ്ഞ താപനില.

തൊഴിലിടങ്ങളിൽ പരമാവധി താപനില നിശ്ചയിച്ചിട്ടില്ലെങ്കിലും, ജീവനക്കാരുടെ സുരക്ഷ തൊഴിലുടമകൾ ഉറപ്പാക്കണമെന്നും നിയമം പറയുന്നുണ്ട്. തൊഴിലാളിയുടെ സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവ സംരക്ഷിക്കാൻ തൊഴിലുടമകൾ ന്യായമായ ശ്രദ്ധ പുലർത്തണമെന്നാണ് നിയമം പറയുന്നത്.

Share this news

Leave a Reply

%d bloggers like this: