കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം പ്രൊഫ. ടി ജെ ജോസഫിന്

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രൊഫ. ടി.ജെ ജോസഫ് മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരത്തിന് അര്‍ഹനായി. ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയ്ക്കാണ് പുരസ്കാരം. എതിര് എന്ന പുസ്തകത്തിലൂട എം കുഞ്ഞാമനും ഇതേ വിഭാഗത്തില്‍ പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്.

അൻവർ അലി (മെഹബൂബ് എക്സ്പ്രസ്) മികച്ച കവിതയ്ക്കുള്ള പുരസ്കാരത്തിന് അര്‍ഹനായി. ഡോ. ആർ.രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ), വിനോയ് തോമസ് (പുറ്റ്) എന്നിവര്‍ക്കാണ് മികച്ച് നോവലിനുള്ള പുരസ്കാരം. കഥാകൃത്ത് വൈശാഖനും പ്രൊഫസർ കെ.പി.ശങ്കരനും സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വത്തിനും അര്‍ഹരായി. സാഹിത്യ അക്കാദമി അധ്യക്ഷൻ കെ.സച്ചിദാനന്ദനാണ് തൃശൂരിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

മറ്റു പുരസ്കാരങ്ങള്‍

ചെറുകഥ- ദേവദാസ് വി.എം. (വഴി കണ്ടുപിടിക്കുന്നവർ)

നാടകം – പ്രദീപ് മണ്ടൂർ (നമുക്ക് ജീവിതം പറയാം)

സാഹിത്യ വിമർശനം – എൻ.അജയകുമാർ (വാക്കിലെ നേരങ്ങൾ)

വൈജ്ഞാനിക സാഹിത്യം – ഡോ. ഗോപകുമാർ ചോലയിൽ (കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും)

യാത്രാവിവരണം – വേണു (നഗ്നരും നരഭോജികളും)

ബാലസാഹിത്യം – രഘുനാഥ് പലേരി (അവർ മൂവരും ഒരു മഴവില്ലും)

സമഗ്ര സംഭാവനാ – ഡോ: കെ.ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്ണൻകുട്ടി, കെ.എ.ജയശീലൻ

comments

Share this news

Leave a Reply

%d bloggers like this: