വില വർദ്ധിപ്പിച്ച് McDonald’s Ireland; ചീസ് ബർഗറിന്റെ വില 1.70 യൂറോയാക്കി ഉയർത്തി

മെനുവിലെ വിവിധ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ച് McDonald’s Ireland . 1.50 യൂറോ ആയിരുന്ന ചീസ് ബര്‍ഗറിന്റെ വില ഇന്നലെ മുതല്‍ 1.70 യൂറോയാക്കി ഉയര്‍ത്തി. McDonald’s ന്റെ Breakfast meals, Main meals, Large coffees, McFlurrys, Chicken Mayo, McNuggets share box, Go Large ഐറ്റംസ് എന്നിവയുടെ വിലയും ഇന്നലെ മുതല്‍ വര്‍ദ്ധിച്ചതായി കമ്പനി അറിയിച്ചു. അതേസമയം, wraps, salad എന്നിവയുടെ വിലയില്‍ മാറ്റമുണ്ടാവില്ല.

ഭക്ഷ്യവസ്തുക്കളും, ഊര്‍ജ്ജവും അടക്കമുളള എല്ലാത്തിന്റെയും വില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കേണ്ടി വന്നെതന്ന് McDonald’s യുകെ & അയര്‍ലന്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ Alistair Macrow പറഞ്ഞു. എല്ലാവരെയും പോലെ തങ്ങളുടെ റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഫ്രാഞ്ചൈസികളും, വിതരണക്കാരും വിലക്കയത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

1977 ല്‍ അയര്‍ലന്‍ഡില്‍ McDonald’s പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ രുചികരമായ ഭക്ഷണം കുറഞ്ഞ വിലയില്‍ കമ്പനി നല്‍കിവരികയാണ്, ആ രീതിയില്‍ നിന്നും കമ്പനി ഒരിക്കലും പിറകോട്ട് പോകില്ല. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത് ചെയ്യേണ്ടിവരികയാണെന്നും McDonald’s അധികൃതര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: