തിരിച്ചടിച്ച് വെസ്റ്റിൻഡീസ് , രണ്ടാം ടി20 യിൽ ഇന്ത്യക്കെതിരെ 5 വിക്കറ്റ് ജയം

രണ്ടാം ടി20യിൽ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം. ആവേശം അവസാന ഓവർ വരെ നീണ്ടെങ്കിലും 4 പന്ത് ശേഷിക്കെ ഇന്ത്യയിൽ നിന്നും വിജയം തട്ടിയെടുത്ത വെസ്റ്റിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി.വിൻഡീസ് ഓപ്പണർ ബ്രണ്ടൻ കിംഗ് നേടിയ അർധ സെഞ്ചുറിയാണ് വെസ്റ്റിൻഡീസിന് വിജയത്തിലേക്ക് വഴി എളുപ്പമാക്കിയത്.

ബ്രണ്ടൻ കിംഗ് 52 പന്തിൽ 68 റൺസെടുത്ത് പുറത്തായെങ്കിലും .19 പന്തിൽ 31 റൺസെടുത്ത് അപരാജിതനായി നിന്ന ഡെവോൻ തോമസ് വിൻഡീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.4 ഓവറിൽ 138 റൺസിന് എല്ലാവരും കൂടാരം കയറി. നാലോവറിൽ വെറും 17 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ Obed McCoy യാണ് ഇന്ത്യയെ തകർത്തത്. 31 റൺസെടുത്ത ഹർദിക് പാണ്ഡ്യയും 27 റൺസെടുത്ത രവീന്ദ്ര ജഡേജയും 24 റൺസെടുത്ത റിഷഭ് പന്തുമാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ റൺസെടുക്കും മുമ്പേ പവലിയനിലെത്തി..
രവീന്ദ്ര ജഡേജ, ആർഷദീപ് സിങ്, ആവേശ് ഖാൻ, അശ്വിൻ, ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് നേടി. സ്കോർ ഇന്ത്യ, 19.4 ഓവർ 138 ഓൾ ഔട്ട്. വെസ്റ്റിൻഡീസ്, 19.2 ഓവർ 141/ 5.

രോഹിത് ശര്‍മ്മയ്‌ക്കൊപ്പം സൂര്യകുമാര്‍ യാദവിനെ ഓപ്പണറായി പരീക്ഷിച്ച നീക്കം വീണ്ടും പാളിയത് ഇന്ത്യയ്ക് തിരിച്ചടിയായി, കൂടാതെ ഭുവനേശ്വര്‍ കുമാറിനെ പോലൊരു ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് ടീമിലുള്ളപ്പോള്‍ അവസാന ഓവർ എറിയാൻ ആവേശ് ഖാനെ പന്തേല്‍പിച്ച നീക്കവും പാളി.

Share this news

Leave a Reply

%d bloggers like this: