അയർലൻഡിൽ നഴ്‌സുമാർക്ക് എതിരെ അക്രമം വർധിക്കുന്നതായി കണക്കുകൾ ; സുരക്ഷ മെച്ചപ്പെടുത്തിയില്ലെങ്കിൽ അതിക്രമങ്ങൾ അവർത്തിക്കുമെന്ന് INMO

നഴ്‌സുമാർക്കെതിരായ ആക്രമണങ്ങൾ വൻതോതിൽ വർധിച്ചതിനെത്തുടർന്ന് സുരക്ഷാ ആശങ്കകൾ പങ്കുവെച്ച് അയർലൻഡിലെ Irish Nurses and Midwives Organisation (INMO). അയർലൻഡിലുടനീളം ജൂൺ മാസത്തിൽ ഓരോ ദിവസവും അഞ്ചിലധികം നഴ്‌സുമാർ ശാരീരികമായോ,വാക്കാലോ,ലൈംഗികമായോ അതിക്രമത്തിന് ഇരയായെന്ന് കണക്കുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് INMO ആശങ്ക പങ്കുവെച്ചത്.

സർക്കാരിനെ ആശങ്ക അറിയിച്ചതിനൊപ്പം ആശുപത്രികളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് INMO ആവശ്യപ്പെട്ടു.സുരക്ഷ മെച്ചപ്പെടുത്തിയില്ലെങ്കിൽ വരും നാളുകളിൽ ഇത്തരം കേസുകൾ വർധിക്കുമെന്നും ജോലി ചെയ്യാനുള്ള സാഹചര്യം ബുദ്ദിമുട്ടിലാകുമെന്നും നഴ്സുമാർ പറയുന്നു.
.
2021-ൽ ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റി രാജ്യത്തെ തൊഴിലിടങ്ങളിൽ ജോലിക്കാരുടെ സുരക്ഷ വിലയിരുത്താൻ 7,477 പരിശോധനകൾ നടത്തിയപ്പോൾ ; ആരോഗ്യരംഗത്ത് വെറും 446 പരിശോധനകൾ മാത്രമേ നടത്തിയുള്ളുവെന്നും, കൺസ്ട്രക്ക്ഷൻ മേഖലയെ അപേക്ഷിച്ച് 2400 ഓളം പരിശോധനകളുടെ കുറവുണ്ടെന്നും INMO ചൂണ്ടിക്കാട്ടി.

അയർലൻഡിൽ 2020-ൽ 8,667-ലധികം നഴ്സുമാർ ജോലിസ്ഥലത്ത് ശാരീരികമായോ, വാക്കാലോ, ലൈംഗികമായോ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് എച്ച്‌എസ്‌ഇയുടെ National Incident മാനേജ്‌മെന്റ് സ്‌കീം വഴി INMO ലഭ്യമാക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. ആക്രമണം നേരിട്ട 48 ശതമാനം നഴ്‌സുമാർക്കും, മിഡ്‌വൈഫുമാർക്കും പരിക്കുകളും സംഭവിച്ചുവെന്നും റിപ്പോട്ടിലുണ്ട്.

സീറോ ടോളറൻസ് നയം വേണം

HSE യും ഹോസ്പിറ്റൽ മാനേജ്‌മെന്റും ജീവനക്കാർക്ക് നേരെയുള്ള ആക്രമണങ്ങളോട് “സീറോ ടോളറൻസ് സമീപനം” സ്വീകരിക്കണമെന്ന് Employment law solicitor Richard Grogan പറയുന്നു.

നഴ്സുമാർക്കെതിരായി എന്ത് തരത്തിലുള്ള ആക്രമണം നടന്നാലും ഉടൻ ഗാർഡയെ വിളിക്കണം;മിക്ക സന്ദർഭങ്ങളിലും ഇത് ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവനക്കാർക്കെതിരായ ആക്രമങ്ങൾക്ക് തൊഴിലുടമ ഉത്തരവാദിയാണ് എന്നതാണ് ഇതുമായി ബന്ധപ്പെട്ട തന്റെ നിലപാട്. ജോലി സ്ഥലത്തെ തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്ന് 2005-ലെ Health and Welfare at Work Act വ്യക്തമാക്കുന്നു.

ഒരു തൊഴിലുടമ സുരക്ഷിതമായ തൊഴിൽ സാഹചര്യം ഏർപ്പെടുത്തിയിട്ടില്ലെങ്കിൽ, ജീവനക്കാരൻ / ജീവനക്കാരിക്ക് ഉണ്ടായ പരിക്കിന് personal injury യ്ക്ക് ക്ലെയിം ചെയ്യാമെന്നും personal injury അഭിഭാഷകൻ കൂടിയായ Grogan വിശദീകരിച്ചു.

ജോലിസ്ഥലത്തെ അതിക്രമങ്ങളുടെ മാനസിക പ്രത്യാഘാതങ്ങൾ വ്യക്തികളിൽ ഗുരുതരമാവാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതിനാൽ ആശുപത്രി ആണെങ്കിലും സുരക്ഷിതമായ തൊഴിൽ സാഹചര്യം ജീവനക്കാരുടെ അവകാശമാണെന്ന് Grogan വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: