ഡബ്ലിനിൽ വിതരണ കേന്ദ്രം തുറന്ന് ആമസോൺ ; ഡെലിവറിക്ക് ഇനി വേഗം കൂടും

ഉപഭോക്താക്കളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരമമിട്ടുകൊണ്ട് ഡബ്ലിനില്‍ ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ച് ആമസോണ്‍. ഉത്പന്നങ്ങളുടെ ഡെലിവറി വേഗത്തിലാക്കാനും, ബ്രെക്സിറ്റ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടക്കാനും ഇതുവഴി ആമസോണിന് കഴിയും.

ഡബ്ലിനിലെ Baldonnell ബിസിനസ് പാര്‍ക്കിലാണ് 58,523 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള “fulfilment centre” ആമസോണ്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. അയര്‍ലന്‍ഡിലെയും, യൂറോപ്പിലെ മറ്റു ഭാഗങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് ഈ സെന്റര്‍ വഴി പ്രയോജനം ലഭിക്കും.

ആഗോള ഇ-കൊമേഴ്സ് ഭീമന്‍മാരായ ആമസോണിന്റെ അയര്‍ലന്‍ഡിലെ ആദ്യത്തെ fulfilment centre ആണ് ഇത്. പ്രൊഡക്ടുകള്‍ ആമസോണ്‍ ജീവനക്കാര്‍ തന്നെ ഇവിടെ നിന്നും പാക്ക് ചെയ്ത് മറ്റ് കേന്ദ്രങ്ങളിലേക്ക് ഡെലിവറിക്കായി അയക്കും. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡെലിവറിയും ഈ കേന്ദ്രത്തില്‍ നിന്നും കൈകാര്യം ചെയ്യുമെന്ന് ആമസോണ്‍ അധികൃതര്‍ അറിയിച്ചു.

ഡബ്ലിനിലെ പുതിയ കേന്ദ്രത്തില്‍ 500 ഓളം ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. ഈ കേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കാനും, അയര്‍ലന്‍ഡിലുടനീളം ഡെലിവറി നടത്താനുളള തങ്ങളുടെ പുതിയ ടീമിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ആമസോണ്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട സ്റ്റേറ്റ്മെന്റില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: