ഉണ്ണി ലാലു, ദീപ തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഹ്രസ്വചിത്രം ‘ഒപ്പീസ് ചൊല്ലാൻ വരട്ടെ’ ട്രെയ്‌ലർ റിലീസ് ചെയ്തു

ഉണ്ണി ലാലു, ദീപ തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് കെ ആർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഹ്രസ്വചിത്രം ‘ഒപ്പീസ് ചൊല്ലാൻ വരട്ടെ’ ട്രെയ്ലർ റിലീസ് ചെയ്തു. നിർമ്മാണം ബ്ലോക്ബസ്റ്റർ ഫിലിംസ്.

റൊമാൻസ് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ രാംകുമാർ, ഷിൻസ് ഷാൻ, ആദർശ് സുകുമാരൻ, ആരോമൽ ദേവരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സിനിമാറ്റോഗ്രാഫി ആശംസ് എസ് പി, മ്യൂസിക് അലോഷ്യ പീറ്റർ, എഡിറ്റിംഗ് നബു ഉസ്മാൻ.

കളർ പടം എന്ന സൂപ്പർ ഹിറ്റ് ഷോർട്ട് ഫിലിമിന് ശേഷം ബ്ലോക്ബസ്റ്റർ ഫിലിംസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഒപ്പീസ് ചൊല്ലാൻ വരട്ടെ.’ ചിത്രം ഉടൻ തന്നെ യൂട്യൂബ് റിലീസ് ചെയ്യും.

Share this news

Leave a Reply

%d bloggers like this: